EPL 2022 European Football Foot Ball International Football Top News transfer news

ഇന്‍റര്‍നാഷനല്‍ ഫ്രാന്‍റ്ലി മല്‍സരത്തില്‍ ഓസീസ് – ഇംഗ്ലണ്ട് പോര്

October 13, 2023

ഇന്‍റര്‍നാഷനല്‍ ഫ്രാന്‍റ്ലി മല്‍സരത്തില്‍ ഓസീസ് – ഇംഗ്ലണ്ട് പോര്

ഇന്‍റര്‍നാഷനല്‍ ഫ്രാന്‍റ്ലി മല്‍സരത്തില്‍ ഇന്ന് ഇംഗ്ലണ്ട് ഓസീസിനെ നേരിടും.ഈ ആഴ്ച്ച യൂറോ യോഗ്യത കാമ്പെയിനില്‍ ഇറ്റലിയെ നേരിടുന്നതിന് മുന്നേ താരങ്ങള്‍ക്ക് ഒരു പ്രീ മാച്ച് നടത്താന്‍ ഇംഗ്ലണ്ട് ഫൂട്ബോള്‍ തീരുമാനിച്ചതിനെ തുടര്‍ന്നു ആണ് ഈ മല്‍സരം.കഴിഞ്ഞ മാസത്തെ എക്‌സിബിഷൻ മല്‍സരത്തില്‍ 3-1 ന് സ്‌കോട്ട്‌ലൻഡിനെ കീഴടക്കാന്‍ ഇംഗ്ലിഷ് ടീമിന് കഴിഞ്ഞു.

England attacker Bukayo Saka pictured on June 19, 2023

സൌഹൃദം ആണ് എങ്കിലും  ഇന്നതെ മല്‍സരത്തില്‍ എല്ലാ പ്രധാന താരങ്ങളെയും സൌത്ത്ഗെയ്റ്റ് കളിപ്പിക്കും എന്നാണ് കേള്‍ക്കുന്നത്.ബുക്കായോ സാക്കക്ക് പകരം റഹീ സ്റ്റര്‍ലിങ് ടീമിലിടം നേടും.സക്കയെ കൂടാതെ ബെൻ ചിൽവെൽ, ലൂക്ക് ഷാ, റീസ് ജെയിംസ്, കാലം വിൽസൺ, എബെറെച്ചി ഈസ്, ടൈറോൺ മിംഗ്സ് എന്നിവരും പരിക്കില്‍ ഉള്ളത് സൌത്ത് ഗേറ്റിന് തലവേദന സൃഷ്ട്ടിക്കുന്നു. നിലവില്‍ യൂറോ യോഗ്യത മല്‍സരത്തില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്ത് ആണ്.മികച്ച ഫോമില്‍ ഉള്ള ത്രീ ലയണ്‍സ് ഇറ്റലി,യുക്രെയിന്‍ എന്നിവരെ മറികടന്നാണ് ഒന്നാം സ്ഥാനം കൈയടക്കി വെച്ചിരിക്കുന്നത്.

Leave a comment