EPL 2022 European Football Foot Ball International Football Top News transfer news

കളിയ്ക്കാന്‍ അവസരം ലഭിക്കാത്ത ലൂക്ക വിഷമത്തില്‍ ആണ്

October 12, 2023

കളിയ്ക്കാന്‍ അവസരം ലഭിക്കാത്ത ലൂക്ക വിഷമത്തില്‍ ആണ്

റയല്‍ മാഡ്രിഡിലെ നിലവിലെ അവസരം തനിക്ക് അത്ര സംതൃപ്തി തരുന്നില്ല എന്നു വെറ്ററന്‍  മിഡ്ഫീല്‍ഡര്‍ ലൂക്കാ മോഡ്രിച്ച് പറഞ്ഞു.നിലവില്‍ ജൂഡ് ബെലിങ്ഹാമിന്‍റെ മികച്ച ഫോം കണക്കില്‍ എടുത്ത് ലൂക്കയുടെ നിലവിലെ സ്ഥാനം ബെഞ്ചില്‍ ആണ്.യുവ താരങ്ങള്‍ ആയ ഷൂമേനി,വാല്‍വറഡേയ് എന്നിവരുടെ ടോപ് ഫോമും ലൂക്കായുടെ അവസരങ്ങള്‍ കുറക്കുന്നു.

Real Madrid's Luka Modric and Toni Kroos celebrate after the match on September 18, 2022

“എന്‍റെ മനസ്സും ശരീരവും ഇപ്പോഴും പിച്ചില്‍ കുതിച്ച് കൊണ്ടിരിക്കുകയാണ്.എന്‍റെ കരിയര്‍ പീക്ക് സമയം ഇപ്പോള്‍ ആണ് എന്ന തോന്നല്‍ എനിക്കു ലഭിക്കുന്നുണ്ട്.അതിനാല്‍ പിച്ചില്‍ ആണ് എനിക്കു സമയം ചിലവഴിക്കേണ്ടത്.അല്ലാതെ ബെഞ്ചിലോ ബീച്ചിലോ അല്ല.മാഡ്രിഡിനെ പോലൊരു ടീമിനെ പ്രതിനിധീകരിക്കാന്‍ കഴിയാത്തതില്‍ നേരിയ സങ്കടം ഉണ്ട്.”ലൂക്ക മോഡ്രിച്ച് സ്പാനിഷ് മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.ഈ അടുത്ത് ക്രൊയേഷ്യന്‍ താരം ഡേവിഡ് ബെക്കാമുമായി ചര്‍ച്ച നടത്തിയിരുന്നു.അതിനാല്‍ ഈ സീസണോടെ മോഡ്രിച്ച് റയലിന് ഗുഡ് ബൈ പറഞ്ഞു ഇന്‍റര്‍ മയാമിയിലേക്ക് പോകാന്‍ സാധ്യത ഉണ്ട് എന്നു റൂമറുകള്‍ പരക്കുന്നുണ്ട്.

Leave a comment