ഗാവിക്കും പരിക്ക് ; പരിക്കില്‍ മുങ്ങി ബാഴ്സലോണ
ടീമിലെ ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ സംബന്ധിച്ചിടത്തോളം ബാഴ്‌സലോണയുടെ നിര്‍ഭാഗ്യം തുടര്‍ന്നു കൊണ്ടിരിക്കുന്നു.ആറോളം കളിക്കാർ ചികിൽസയില്‍ ആണ്.എന്നാല്‍ ഇപ്പോള്‍ ഇതാ വീണ്ടും മറ്റൊരു ബാഴ്സലോണ താരം കൂടി ഇന്‍ജുറി ലിസ്റ്റില്‍ ഇടം നേടിയിരിക്കുന്നു.ഇന്ന് സ്‌പെയിനിന്റെ പരിശീലന സെഷനുകൾക്കിടെ ബാഴ്‌സലോണ മിഡ്ഫീൽഡ് താരം ഗാവിക്ക് പരിക്ക് ഏറ്റിരിക്കുന്നു.
പെഡ്രിയും ഡി യോങ്ങും പരിക്ക് പറ്റി പുറത്ത് ഇരിക്കുന്നതിനാല്‍ ഗാവിയുടെ അഭാവം ബാഴ്സക്ക് വലിയ തിരിച്ചടി നല്കും.താരത്തിന്‍റെ പരിക്കിന്റെ സ്വഭാവവും വ്യാപ്തിയും എത്രത്തോളം ആണ് എന്നത് വ്യക്തം അല്ല.താരത്തിനെ മെഡിക്കല്‍ ടീമിലേക്ക് സ്പാനിഷ് ടീം അയച്ചിട്ടുണ്ട്.ഞായറാഴ്ച നോർവേ ടീമിനെയും ഈ വ്യാഴാഴ്ച സ്കോട്ട്ലൻഡിനെയും നേരിടാനുള്ള ഒരുക്കത്തില്‍ ആണ് സ്പാനിഷ് ടീം.ഈ രണ്ടു മല്‍സരങ്ങളിലും താരം കളിയ്ക്കാനുള്ള സാധ്യത വളരെ കുറവ് ആണ്.