വിജയകുതിപ്പ് തുടരാന്‍ റയല്‍ മാഡ്രിഡ്
ചാമ്പ്യന്‍സ് ലീഗില്‍ നാപൊളിക്കെതിരെ ഗംഭീര വിജയം നേടിയ റയല്‍ മാഡ്രിഡ് ഇന്ന് ലാലിഗയിലേക്ക് തിരിച്ചെത്തുന്നു.ഇന്ത്യന്‍ സമയം ഏഴേ മുക്കാലിന് സാന്‍റിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ച് ആണ് കിക്കോഫ്.ലോസ് ബ്ലാങ്കോസ് നിലവിൽ ലാ ലിഗ പട്ടികയിൽ ഒന്നാമതാണ്,ആദ്യ എട്ട് മത്സരങ്ങളിൽ നിന്ന് 21 പോയിന്‍റ് മാഡ്രിഡിന് ഉണ്ട്.അതേസമയം ഒസാസുന എട്ട് ഗെയിമുകളിൽ നിന്ന് 10 പോയിന്‍റോടെ ലീഗില്‍ പത്താം സ്ഥാനത്ത് തുടരുന്നു.
സെപ്തംബർ 24ന് മാഡ്രിഡ് ഡെർബിയിൽ അത്‌ലറ്റിക്കോ മാഡ്രിഡിനോട് 3-1ന് തോറ്റതിന് ശേഷമുള്ള റയലിന്‍റെ പ്രകടനം വളരെ മികച്ചത് ആയിരുന്നു.ഗ്രോയിന്‍ ഏരിയയില്‍ പരിക്കുള്ള ഡേവിഡ് അലബയുടെ സേവനം ഈ വാരാന്ത്യത്തിൽ റയൽ മാഡ്രിഡിന് ലഭിക്കില്ല. ജിറോണയുമായുള്ള ഏറ്റുമുട്ടലിൽ ചുവപ്പ് കാർഡ് ലഭിച്ച നാച്ചോ നിലവില്‍ സസ്പെന്‍ഷനില്‍ ആണ്.അതിനാല്‍ ഇന്ന് ഫെർലാൻഡ് മെൻഡിക്ക് കോച്ച് അന്‍സാലോട്ടി അവസരം നല്‍കിയേക്കും.