കടുത്ത എവേ മാച്ച് വിജയം നേടി ബാഴ്സലോണ
ഇന്നലെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് എച്ച് പോരാട്ടത്തിൽ ബാഴ്സലോണ പോര്‍ട്ടോയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.ലെവണ്ടോസ്ക്കിക്ക് പകരം വന്ന ഫെറാന്‍ ടോറസ് ആണ് ബാഴ്സയുടെ വിജയ ഗോള്‍ നേടിയത്.മല്‍സരത്തിനിടയില്‍ ലെവന്‍ഡോസ്ക്കി പരിക്കേറ്റ് പുറത്തായി.വിലപ്പെട്ട മൂന്നു പോയിന്റ് നേടി എങ്കിലും ബാഴ്സയെ നല്ല രീതിയില്‍ പരീക്ഷിച്ചതിന് ശേഷം മാത്രമാണു പോര്‍ട്ടോ അടിയറവ് പറഞ്ഞത്.
രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ച ഗാവി എക്സ്ട്രാ ടൈമില്‍ പുറത്തായി.ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ ആയിരുന്നു ടോറസ് ഗോള്‍ കണ്ടെത്തിയത്.രണ്ടാം പകുതിയില്‍ വര്‍ധിച്ച വീര്യത്തോടെ പോര്‍ട്ടോ അറ്റാക്ക് ചെയ്തു ,എങ്കിലും മികച്ച ഫോമില്‍ ഉള്ള പ്രതിരോധവും ടെര് സ്റ്റേഗനും കൂടാതെ ഭാഗ്യവും ബാഴ്സയെ ഇന്നലെ തുണച്ചു.വിജയത്തോടെ രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റുമായി ഗ്രൂപ്പ് എച്ചിൽ ബാഴ്സ ഒന്നാമതാണ്.