” ലിവര്‍പൂള്‍ – ടോട്ടന്‍ഹാം മല്‍സരം വീണ്ടും നടത്തണം ” – ക്ലോപ്പ്
ലൂയിസ് ഡയസിന്റെ ഓഫ് സൈഡ് ഗോള്‍ വിവാദം തീരുന്നില്ല.ടോട്ടൻഹാം ഹോട്‌സ്‌പറിനോട് പ്രീമിയർ ലീഗിൽ തോറ്റതിന്റെ ക്ഷീണം ഇപ്പോഴും ക്ലോപ്പിനെയും സംഘത്തെയും അലട്ടുന്നുണ്ട്.മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ച അദേഹം ന്യായമായ പരിഹാരം മല്‍സരം കാന്‍സല്‍ ചെയ്ത് വീണ്ടും കളിക്കുക എന്നതാണു എന്നു പറഞ്ഞു.അങ്ങനെ നടക്കില്ല എന്നു നൂറു ശതമാനം ഉറപ്പ് ഉണ്ട് എങ്കിലും അതാണ് ന്യായത്തിന്‍റെ വഴി എന്നു ക്ലോപ്പ് കരുത്തുന്നു.
“ഓഡിയോ ലഭിച്ചു എന്നത് ശരി തന്നെ.എന്നാല്‍ അത് കൊണ്ടുള്ള നഷ്ടം ഞങ്ങള്‍ക്ക് മാത്രം ആണല്ലോ.മാച്ച് ഒഫീഷ്യല്‍സിന്‍റെ കൈയ്യില്‍ നിന്നും ഉണ്ടായത് പിശക് മൂലം ആണ് എങ്കിലും ഒരിക്കലും ന്യായം ഞങ്ങള്‍ക്ക് ലഭിക്കുന്നില്ലലോ.അത് തിരുത്താന്‍ ഒരവസരം കൂടി ഞങ്ങള്‍ക്ക് തരുകയാണ് വേണ്ടത്.എന്നാല്‍ അത് നടക്കാന് തീരെ സാധ്യത ഇല്ല.”യൂണിയൻ എസ്‌ജിയുമായുള്ള യൂറോപ്പ ലീഗ് ഏറ്റുമുട്ടലിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ ക്ലോപ്പ് പറഞ്ഞു.