വിജയവഴിയിലേക്ക് മടങ്ങാന്‍ മാഞ്ചസ്റ്റർ സിറ്റി
ചാമ്പ്യൻസ് ലീഗ് ഹോൾഡർമാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ജര്‍മന്‍ ക്ലബ് ആയ ആര്‍ബി ലെപ്സിഗിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ലേപ്സിഗ് ഹോം സ്റ്റേഡിയമായ റെഡ് ബുള്‍ അരീനയില്‍ വെച്ചാണ് കിക്കോഫ് നടക്കാന്‍ പോകുന്നത്.രണ്ടാഴ്ച മുമ്പ് നടന്ന ഉദ്ഘാടന മത്സരത്തിൽ റെഡ് സ്റ്റാർ ബെൽഗ്രേഡിനെയും യംഗ് ബോയ്‌സിനെയും 3-1 എന്ന സ്‌കോറിന് സിറ്റിയും ലെപ്സിഗും തോൽപ്പിച്ചിരുന്നു.
നിലവില്‍ സിറ്റി തുടര്‍ച്ചയായ രണ്ടു മല്‍സരങ്ങളില്‍ തോറ്റിട്ടുള്ള വരവാണ്.ഈഎഫ്എല്‍ കപ്പില്‍ നിന്നു പുറത്തായ സിറ്റി കഴിഞ്ഞ മല്‍സരത്തില്‍ വൂള്‍വ്സിനെതിരെ പരാജയപ്പെട്ടിരുന്നു. പ്രീമിയര്‍ ലീഗിലെ ആദ്യ തോല്‍വി ആയിരുന്നു സിറ്റിയുടേത്. സ്റ്റാര്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ആയ റോഡ്രിയുടെ അഭാവം ആണ് സിറ്റിയുടെ പ്രകടനത്തില്‍ വീഴ്ച്ച വരാന്‍ കാരണം ആയത്.ഇന്നതെ മല്‍സരത്തില്‍ താരം കളിച്ചേക്കും.ഇത് കൂടാതെ നിസാരമായ അവസരങ്ങളില്‍ നിന്ന് ഗോള്‍ കണ്ടെത്താന്‍ ഹാലണ്ടിന് കഴിയാത്തതും പെപ്പിന് തലവേദനയാകുന്നുണ്ട്.