ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മല്‍സരത്തില്‍ രണ്ടാം ജയം നേടാന്‍ പിഎസ്ജി
മരണ ഗ്രൂപ്പില്‍ ഇന്ന് ലീഡര്‍മാരായ പിഎസ്ജി ഇന്ന് പ്രീമിയര്‍ ലീഗ് ടീം ആയ ന്യൂ കാസില്‍ യുണൈറ്റഡിനെതിരെ കളിയ്ക്കാന്‍ ഇറങ്ങുന്നു.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് സെന്‍റ് ജയിംസ് പാര്‍ക്ക് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ കരുത്തര്‍ ആയ എസി മിലാനെ സമനിലയില്‍ തളക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മവിശ്വാസത്തില്‍ ആണ് ന്യൂ കാസില്‍.

പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്ത് ആണ് എങ്കിലും തിരിച്ചുവരവിന്റെ പാതയില്‍ ആണ് യുണൈറ്റഡ്.കഴിഞ്ഞ മൂന്നു ലീഗ് മല്‍സരങ്ങളില്‍ ജയിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.ഇത് കൂടാതെ ഈഎഫ്എല്‍ കപ്പില്‍ പ്രീമിയര്‍ ലീഗ് ടോപ്പര്‍മാര്‍ ആയ സിറ്റിയെ പുറത്താക്കാന്‍ കഴിഞ്ഞതും എഡി ഹോവിന്‍റെ മറ്റൊരു നേട്ടമായി കണക്കാക്കണം.അതേ സമയം പിഎസ്ജി സ്ഥിരത കണ്ടെത്താന്‍ പാടുപ്പെടുകയാണ്.പുതിയ കോച്ച് ആയ ലൂയി എന്‍റിക്വെക്ക് കീഴില്‍ ഇപ്പൊഴും ഒരു മികച്ച ഇലവനെ കണ്ടെത്താനുള്ള തിരച്ചിലില്‍ ആണ് ഫ്രഞ്ച് ക്ലബ്.