വാര്‍ തീരുമാനത്തിനിടെ നടന്ന ഓഡിയോ റിലീസ് ചെയ്യും എന്നറിയിച്ച് പ്രീമിയര്‍ ലീഗ്
ലൂയിസ് ഡിയാസ് ഗോളിനെ ഓഫ്സൈഡ് വിളിക്കുന്നതിനിടെ ഉണ്ടായ ചർച്ചയുടെ ഓഡിയോ ഉടന്‍ തന്നെ റിലീസ് ചെയ്യാന്‍ ഒരുങ്ങി പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡ്.അവര്‍ തെളിവ് പരിശോധിച്ചതിന് ശേഷം ലിവര്‍പൂളിന് നല്കുകയും അത് കഴിഞ്ഞാല്‍ തെളിവ് പരസ്യമാക്കുകയും ചെയ്യും.
വാര്‍ ഒഫീഷ്യല്‍ ഡാരൻ ഇംഗ്ലണ്ട് ഓൺ-ഫീൽഡ് തീരുമാനം “ഗോൾ” ആണെന്ന് തെറ്റായി കരുതിയതാണ് എല്ലാ പ്രശ്നങ്ങള്‍ക്കും തുടക്കം ഇട്ടത്.ഡിയാസ് ഓൺസൈഡാണെന്ന് കണ്ട അദ്ദേഹം റഫറിയോട് “ചെക്ക് കംപ്ലീറ്റ്” എന്ന് പറഞ്ഞു.എന്നാല്‍ റഫറി ഗോള്‍ ഓഫ് സൈഡ് ആണ് വിളിച്ചത് എന്നത് ഡാരന്‍ അറിഞ്ഞില്ല.ഈ കേസിനെ പ്രീമിയര്‍ ലീഗിന്‍റെ ശ്രദ്ധയില്‍പ്പെടുത്താന്‍ തന്നെ ആണ് ലിവര്‍പൂള്‍ മാനേജ്മെന്‍റും ശ്രമിക്കുന്നത്.ഇംഗ്ലണ്ടിനെയും അദ്ദേഹത്തിന്റെ വാര്‍ അസിസ്റ്റന്റ് ഡാൻ കുക്കിനെയും ശേഷിക്കുന്ന മല്‍സരങ്ങളില്‍ നിന്നു വിലക്കിയതായും പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡ് അറിയിച്ചിട്ടുണ്ട്.ഒരു തീരുമാനം ഉണ്ടാകുന്ന വരെ അവര്‍ക്ക് മല്‍സരങ്ങളെ നിയന്ത്രിക്കാന്‍ കഴിയില്ല.