ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ ഗലാറ്റസരെയെ നേരിടാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ചൊവ്വാഴ്ച രാത്രി ഗലാറ്റസരെയ്‌ക്കെതിരെ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ്-സ്റ്റേജ് മല്‍സരത്തില്‍ പോരാട്ടം കാഴ്ചവെക്കാന്‍ ഒരുങ്ങുകയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.കഴിഞ്ഞ മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ 4-3 നു തോല്‍വി നേരിട്ടത്തിന്‍റെ ക്ഷീണത്തില്‍ ആണ് ചെകുത്താന്‍മാര്‍. ഒനാനയുടെ പിഴവ് മൂലം ആണ് അവര്‍ക്ക് അന്ന് ജര്‍മന്‍ ക്ലബിന് മുന്നില്‍ മുട്ടു മടക്കേണ്ടി വന്നത്.
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് യുണൈറ്റഡ് ഹോം ആയ ഓല്‍ഡ് ട്രാഫോര്‍ഡില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍ പ്രീമിയര്‍ ലീഗില്‍ പത്താം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ വെറും ഒരു ജയം മാത്രമേ അവര്‍ക്ക് നേടാന്‍ കഴിഞ്ഞുള്ളൂ.സെർജിയോ റെഗ്വിലോൺ, ആന്റണി എന്നിവര്‍ ഇന്നതെ മല്‍സരത്തിന് ഉണ്ടാകും എന്നത് ടെന്‍ ഹാഗിന് നേരിയ ആശ്വാസം നല്കുന്നു.കഴിഞ്ഞ മല്‍സരത്തില്‍ കോപ്പന്‍ഹാഗനെതിരെ അവസാന നാല് മിനുട്ടില്‍ രണ്ടു ഗോള്‍ തിരിച്ചടിച്ച് വീരോചിതമായാണ് ഗലാറ്റസരെ തിരിച്ചുവരവ് നടത്തിയത്.ഇന്നതെ മല്‍സരത്തില്‍ യുണൈറ്റഡ് തുര്‍ക്കി ക്ലബിനെ ഏതൊരു നിമിഷത്തില്‍ പോലും കുറച്ച് കാണാന്‍ പാടില്ല.അങ്ങനെ ചെയ്താല്‍ കോപ്പന്‍ഹാഗന് സംഭവിച്ചത് തന്നെ മാഞ്ചസ്റ്റര്‍ റെഡ്സിനും സംഭവിക്കും.