ചാമ്പ്യന്‍സ് ലീഗില്‍ ലെന്‍സിനെ നേരിടാന്‍ ആഴ്സണല്‍
ഗ്രൂപ്പ് ബി ലീഡർമാരായ ആഴ്സണൽ ഇന്ന് ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ലെന്‍സിനെതിരെ കളിക്കും.ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ലെന്‍സ് ഹോമില്‍ വെച്ചാണ് കിക്കോഫ്.കഴിഞ്ഞ മല്‍സരത്തില്‍ ഫ്രഞ്ച് ക്ലബ് സെവിയ്യക്കെതിരെ സമനില നേടിയിരുന്നു.ആറ് വര്‍ഷത്തെ ഇടവേളക്ക് ശേഷം ചാമ്പ്യന്‍സ് ലീഗിലേക്ക് മടങ്ങി എത്തിയ ആഴ്സണല്‍ വളരെ മികച്ച പ്രകടനം ആണ് പുറത്തെടുത്തത്.കഴിഞ്ഞ മല്‍സരത്തില്‍ ആഴ്സണല്‍ ഡച്ച് ക്ലബ് ആയ പിഎസ്വിയെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചിരുന്നു.

തോമസ് പാർട്ടി , ഗബ്രിയേൽ മാർട്ടിനെല്ലി എന്നിവര്‍ പരിക്കില്‍ നിന്നും മുക്തി നേടി ടീമിലേക്ക് തിരിച്ചെത്തി എന്നത് ആര്‍റ്റെറ്റക്ക് ആശ്വാസം പകരുന്നു.ആദ്യ ഇലവനില്‍ കളിക്കില്ല എങ്കിലും സബ് ആയി താരങ്ങളെ ഉപയോഗിക്കാന്‍ ആണ് ആര്‍റ്റെറ്റ പദ്ധതി ഇട്ടിരിക്കുന്നത് എന്നു ഇംഗ്ലിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എതിരാളിയുടെ തട്ടകത്തില്‍ പോയി വലിയ ഗോള്‍ മാര്‍ജിനില്‍ ജയം നേടാന്‍ ആണ് ആഴ്സണല്‍ താരങ്ങളുടെ ലക്ഷ്യം.അത് വഴി ഗ്രൂപ്പില്‍ നിലവിലെ ലീഡ് വര്‍ദ്ധിപ്പിക്കാനും ആണ് ഗണേര്‍സിന്റെ പദ്ധതി.