ചാമ്പ്യന്‍സ് ലീഗില്‍ ആദ്യ ജയം തേടി ഇന്‍റര്‍ മിലാന്‍
കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിസ്റ്റുകള്‍ ആയ ഇന്‍റര്‍ മിലാനെ കഴിഞ്ഞ ആഴ്ച്ച റയൽ സോസിഡാഡ് സമനിലയില്‍ തളച്ചിരുന്നു.87 ആം മിനുറ്റ് വരെ ഒരു ഗോളിന് പിന്നില്‍ ആയിരുന്നു ഇന്‍റര്‍.മാര്‍ട്ടിനസ് നേടിയ ഗോളില്‍ ആണ് ഇറ്റാലിയന്‍ ക്ലബ് അവരുടെ മുഖം കാത്തത്.
ഇന്ന് ഒരു വിജയത്തിലൂടെ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡി പട്ടികയില്‍ ഒന്നാമ് സ്ഥാനത്തേക്ക് എത്താനുള്ള ലക്ഷ്യത്തില്‍ ആണ് മിലാന്‍.മികച്ച ഫോമില്‍ ഉള്ള മാർട്ടിനെസ് – മാർക്കസ് തുറാം ഫോര്‍വേഡ് ജോഡികളില്‍ ആണ് മിലാന്‍റെ എല്ലാ പ്രതീക്ഷകളും.അവരുടെ എതിരാളികള്‍ പോര്‍ച്ചുഗീസ് ക്ലബ് ആയ ബെന്‍ഫിക്കയാണ്.ബെന്‍ഫിക്ക കഴിഞ്ഞ ആഴ്ച്ച ആര്‍ബി സാല്‍സ്ബര്‍ഗിനെതിരെ രണ്ടു ഗോളിന് പരാജയപ്പെട്ടിരുന്നു.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ഇന്‍റര്‍ മിലാന്‍ ഹോം ഗ്രൌണ്ട് ആയ സാന്‍ സിറോയില്‍ വെച്ചാണ് കിക്കോഫ്.