ഈഎഫ്എല്‍ കപ്പ് : മാഞ്ചസ്റ്റർ സിറ്റി vs ന്യൂ കാസില്‍
മാഞ്ചസ്റ്റർ സിറ്റി ഇന്ന് ന്യൂ കാസില്‍ യുണൈറ്റഡ് ഹോമായ സെന്റ് ജെയിംസ് പാർക്കിലേക്ക് യാത്ര തിരിക്കും.ഇഎഫ്എൽ കപ്പിന്റെ മൂന്നാം റൗണ്ടിൽ ഇരു കൂട്ടരും ഏറ്റുമുട്ടിയേക്കും.ഇന്ത്യന്‍ സമയം പന്ത്രര മണിക്ക് ആണ് കിക്കോഫ്.
പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായ മൂന്നു തോല്‍വി നേടിയ ന്യൂ കാസില്‍ കഴിഞ്ഞ മല്‍സരത്തില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ എതിരില്ലാത്ത എട്ട് ഗോളിന് തകര്‍ത്തിരുന്നു.ഇത് ന്യൂ കാസിലിന്‍റെ ലീഗിലെ മൂന്നാം വിജയം ആണിത്.സമ്മര്‍ദത്തില്‍ ആയിരുന്ന അവര്‍ക്ക് ഈ വലിയ മാര്‍ജിനില്‍ നേടിയ വിജയം വലിയ ആത്മവിശ്വാസം നല്കുന്നു.ഈ സീസണില്‍ സിറ്റിയും ന്യൂ കാസിലും ഇത് രണ്ടാം തവണയാണ് ഏറ്റുമുട്ടുന്നത്.അന്നത്തെ മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് സിറ്റി ന്യൂ കാസിലിനെ പരാജയപ്പെടുത്തിയിരുന്നു.അതിനു പകരം ചോദിക്കാനുമുള്ള മികച്ച അവസരം കൂടിയാണ് കാസിലിന് ലഭിച്ചിരിക്കുന്നത്.