ലാലിഗയില്‍ ലീഡ് വര്‍ദ്ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ബാഴ്സലോണ
തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യമിട്ട് സാവിയും കൂട്ടരും ഇന്ന് ലാലിഗയില്‍ മല്ലോർക്കയിലേക്ക് വണ്ടി കയറും.ഈ സീസണിൽ ആറ് ലീഗ് മത്സരങ്ങളിൽ നിന്ന് 16 പോയിന്റ് നേടിയ കറ്റാലൻ ടീം പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ മല്ലോര്‍ക്ക ലീഗില്‍ അഞ്ചു പോയിന്റോടെ പതിനാറാം സ്ഥാനത്ത് ആണ്.ഇന്ന് ഇന്ത്യന്‍ സമയം രാത്രി ഒരു മണിക്ക് ആണ് മല്‍സരം.

കഴിഞ്ഞ മല്‍സരത്തില്‍ സെല്‍റ്റ വിഗോക്കെതിരെ അവസാന പത്തു മിനുട്ടില്‍ മൂന്നു ഗോള്‍ തിരിച്ചടിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയ ബാഴ്സലോണ നിലവില്‍ ആവേശ കൊടുമുടിയില്‍ ആണ്.മാനേജറും താരങ്ങളും ഈ സീസണില്‍ കഴിഞ്ഞ വര്‍ഷത്തെക്കാള്‍ മികച്ച പ്രകടനം പുറത്ത് എടുക്കാന്‍ ലക്ഷ്യമിട്ടിരിക്കുകയാണ്.ഇന്നതെ മല്‍സരത്തില്‍ പരിക്കില്‍ നിന്നു മുക്തി നേടാത്ത പെഡ്രി കളിക്കില്ല.ഇനി ഒരു മാസത്തേക്ക് ഫ്രെങ്കി ഡി യോങ്ങിന്‍റെ സേവനവും ബാഴ്സക്ക് കിട്ടില്ല.ഈ അവസരത്തില്‍ റോമിയു,ഗാവി,ഗുണ്ഡോഗന്‍ എന്നിവരുടെ മികവ് അനുസരിച്ചിരിക്കും ബാഴ്സയുടെ മിഡ്ഫീല്‍ഡിലെ പ്രകടനം.അറൂഹോയുടെ തിരിച്ചുവരവ് പ്രതിരോധത്തിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.ഇന്നതെ മല്‍സരത്തില്‍ സമ്മര്‍ സൈനിങ് ആയ ഇനിഗോ മാര്‍ട്ടിനസ് ആദ്യ ഇലവനില്‍ ഉള്‍പ്പെടും.കൂണ്ടേ,ക്രിസ്റ്റ്യന്‍സന്‍ എന്നിവരില്‍ ഒരാള്‍ക്ക് സാവി ഇന്ന് വിശ്രമം നല്കും.