” അയാക്സിലേക്ക് താന്‍ ഇപ്പോള്‍ ഇല്ല ” – ലൂയിസ് വാൻ ഗാള്‍
അയാക്സിലേക്ക് മടങ്ങി വരുമോ എന്ന ആരാധകരുടേയും മാധ്യമങ്ങളുടെയും ചോദ്യത്തിന് ഒടുവില്‍ ലൂയിസ് വാൻ ഗാള്‍ ഉത്തരം നല്കിയിരിക്കുന്നു.ഈ അവസരത്തില്‍ ഒരു ക്ലബ് മാനേജര്‍ ആവാന്‍ തനിക്ക് തീരെ താല്‍പര്യം ഇല്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.എന്നാല്‍ വല്ല നാഷണല്‍ ടീമുകള്‍ വിളിച്ചാല്‍ താന്‍ എന്തായാലും പോകും എന്നും അദ്ദേഹം പറഞ്ഞു.

(മുന്‍ അയാക്സ് സ്വെൻ മിസ്ലിന്ററ്റ്)
ഡിസംബറിൽ ലോകകപ്പ് പൂര്‍ത്തിയായപ്പോള്‍ നെതർലൻഡ്‌സ് ദേശീയ ടീമിന്റെ മുഖ്യ പരിശീലക സ്ഥാനം രാജിവെച്ചതിന് ശേഷം അദ്ദേഹം ഇത്രയും കാലം ആരുമായും കരാറില്‍ ഒപ്പിട്ടിട്ടില്ല.അതേസമയം, സീസണിലെ ആദ്യ ഏഴ് മത്സരങ്ങളിൽ നിന്ന് വെറും രണ്ട് വിജയങ്ങളുമായി അയാക്സ് വളരെ മോശം ഫോമില്‍ ആണ്.ഈ അവസ്ഥയില്‍ നിന്നും അവരെ പിടിച്ചുകയറ്റാനുള്ള മികച്ച മാനേജര്‍മാരെ ക്ലബ് തിരയുകയാണ് ഇപ്പോള്‍.സാധ്യത ലിസ്റ്റില്‍ ആദ്യം തന്നെ വാന്‍ ഗാളിന്‍റെ പേര് ഉണ്ടായിരുന്നു.പ്രോസ്റ്റേറ്റ് ക്യാൻസറിന് ചികിത്സയില്‍ ആണ് താന്‍ എന്ന് പറഞ്ഞ വാന്‍ ഗാള്‍ തന്‍റെ ഇപ്പോഴത്തെ ശ്രദ്ധ മുഴുവനും ആരോഗ്യത്തില്‍ ആണ് എന്നും വെളിപ്പെടുത്തി.