” പാളിയ പ്രതിരോധം പരാജയ കാരണം “
ഇന്നലെ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ ഏറ്റ തോല്‍വി റയലില്‍ വലിയ ചലനങ്ങള്‍ സൃഷ്ട്ടിച്ചിരിക്കുകയാണ്.അന്‍സലോട്ടിയുടെ വരവോടെ ഇതാദ്യം ആയാണ് അത്ലറ്റിക്കോ മാഡ്രിഡ് റയലിനെ രണ്ടു ഗോള്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുന്നത്.മാധ്യമങ്ങളും ആരാധകരും പേരെസിനെ കുറ്റം പറയുന്നുണ്ട്.ഒരു നല്ല ഫോര്‍വേഡിനെ വാങ്ങാന്‍ അദ്ദേഹം കൂട്ടാക്കാത്തത് ആണ് ഇതിനെല്ലാം കാരണം എന്നാണ് സ്പാനിഷ് മാധ്യമങ്ങള്‍ പറയുന്നത്.
എന്നാല്‍ മല്‍സരശേഷം മാധ്യമങ്ങളെ കണ്ട് സംസാരിച്ച അന്‍സലോട്ടി പിഴവ് അറ്റാക്കിങ്ങില്‍ അല്ല സംഭവിച്ചത് എന്നും മുഴുവന്‍ തെറ്റും വരുത്തിയത് പ്രതിരോധം ആണ് എന്നും പറഞ്ഞു.”അത്ലറ്റിക്കോ അടിച്ച ഗോളുകള്‍ ശ്രദ്ധിക്കുക , അവരുടെ മൂന്ന് ഗോളുകളും ഫോട്ടോകോപ്പികൾ പോലെയായിരുന്നു.താരങ്ങള്‍ ആരും പൊസിഷനില്‍ ആയിരുന്നില്ല.ഇത് അവര്‍ മുതല്‍ എടുത്തു.അതേസമയം, അത്‌ലറ്റിക്കോ പ്രതിരോധം വളരെ ഉറച്ചതും സംഘടിതവുമാണ്.വണ്‍ ഓണ്‍ വണ്‍ , ഡ്യുവലുകള്‍ എന്നതില്‍ അവര്‍ ഞങ്ങളെക്കായിലും എത്രയോ മുന്നില്‍ ആയിരുന്നു.മൂന്നു ഗോള്‍ വഴങ്ങിയതിന് ശേഷം തിരിച്ചുവരുക ബുദ്ധിമുട്ടായിരുന്നു.എങ്കിലും താരങ്ങള്‍ രണ്ടാം പകുതിയില്‍ നന്നായി കളിച്ചു ” അന്‍സലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.