രണ്ടാം പകുതിയില്‍ തിരിച്ചുവരവ് ; ലീഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് മാഡ്രിഡ്
തുടർച്ചയായ അഞ്ചാം ജയത്തോടെ റയൽ മാഡ്രിഡ് ലാലിഗയിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ഞായറാഴ്ച റയൽ സോസിഡാഡിനെ 2-1 ന് പരാജയപ്പെടുത്തിയാണ് റയൽ ലീഗില്‍ തങ്ങളുടെ ചിരവൈരികള്‍ ആയ ബാഴ്സയെ മറികടന്നത്.ശനിയാഴ്ച ബെറ്റിസിനെ 5-0ന് ബാഴ്സലോണ തോല്‍പ്പിച്ചിരുന്നു.മുൻ മാഡ്രിഡ് താരം ടക്കേഫുസോ കുബോ സൃഷ്ട്ടിച്ച അവസരത്തില്‍ നിന്നും ഗോള്‍ കണ്ടെത്തി ആൻഡർ ബാരെനെറ്റ്‌ക്‌സിയ സൊസിദാദിന് ലീഡ് നേടി കൊടുത്തു.
/cdn.vox-cdn.com/uploads/chorus_image/image/72658646/1687374211.5.jpg)
തിരച്ചടിക്കാന്‍ റയല്‍ താരങ്ങള്‍ ശ്രമം നടത്തി എങ്കിലും മികച്ച പ്രതിരോധം തീര്‍ത്ത സൊസിദാദ് കാര്യങ്ങള്‍ ഏറെ കടുപ്പത്തില്‍ ആക്കി.എന്നാല്‍ രണ്ടാം പകുതിയുടെ ആദ്യ നിമിഷത്തില്‍ ഉഗ്രൻ ഷോട്ടിലൂടെ ഫെഡറിക്കോ വാൽവെർഡെ സ്കോര്‍ സമനിലയില്‍ ആക്കി.60-ാം മിനിറ്റിൽ ഇടതുവശത്ത് നിന്ന് ഫ്രാൻസ് ഗാർഷ്യയുടെ ക്രോസിൽ നിന്ന് ഒരു മികച്ച ഹെഡറിലൂടെ ജോസെലു ആതിഥേയർക്ക് ലീഡ് നേടിക്കൊടുത്തു.ആദ്യ അവസരവും സൃഷ്ട്ടിച്ചത് ഗാര്‍സിയ തന്നെ ആയിരുന്നു.തങ്ങളുടെ ലീഗ് ഡെർബിക്കായി അത്‌ലറ്റിക്കോ മാഡ്രിഡ് സന്ദർശിക്കുന്നതിന് മുമ്പ് ബുധനാഴ്ച യൂണിയൻ ബെർലിനെതിരായ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തിന് തയ്യാര്‍ എടുക്കുകയാണ് മാഡ്രിഡ്.