സമനില കുരുക്കില്‍ ചെല്‍സി !!!!!!!
പ്രീമിയര്‍ ലീഗിലെ ചെല്‍സിയുടെ ദുരിതം തീരുന്നില്ല.ഇന്നലെ നടന്ന ബോണ്‍മൌത്തിനെതിരെ നടന്ന മല്‍സരത്തില്‍ ബ്ലൂസ് വീണ്ടും സമനില കുരുക്കില്‍ അകപ്പെട്ടിരിക്കുന്നു.ഇതോടെ അഞ്ചു മല്‍സരങ്ങളില്‍ നിന്നു ഒരു ജയം രണ്ടു തോല്‍വി രണ്ടു സമനില എന്നിങ്ങനെ ലീഗ് പട്ടികയില്‍ അഞ്ചു പോയിന്റോടെ ചെല്‍സി പതിനാലാം സ്ഥാനത്ത് ആണ്.മാനേജര്‍ ആയ പൊച്ചെട്ടീനോയും താരങ്ങളും നിലവില്‍ അതീവ സമ്മര്‍ദത്തില്‍ ആണ്.
ഇന്നലെ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു.50 ആം മിനുട്ടില്‍ ലെവി കോൾവിൽ നേടിയ റീബൌണ്ട് ഗോളില്‍ ചെല്‍സി ലീഡ് നേടി എന്നു കരുതി എങ്കിലും റഫറി അത് ഒഫ്സൈഡ് വിധിച്ചു.കോൾ പാമറിനു മല്‍സരം തീരാന്‍ അഞ്ചു മിനുറ്റ് ശേഷിക്കേ ഒരു മികച്ച അവസരം സ്റ്റര്‍ലിങ് ഉണ്ടാക്കി കൊടുത്തു എങ്കിലും ബോണ്‍മൌത്ത് കീപ്പര്‍ നെറ്റോ ഒരു മികച്ച സേവോടെ ആ അവസരം തട്ടിത്തെറിപ്പിച്ചു.