സീരി എ യില്‍ ഇന്ന് ലാസിയോ , യുവന്‍റ്റസ് ടീമുകള്‍ മാറ്റുരക്കുന്നു
സീരി എ യില്‍ ഇന്ന് ലാസിയോ – യൂവേ പോരാട്ടം.കഴിഞ്ഞ സീസണില്‍ തങ്ങള്‍ക്ക് ബാധിച്ച ശകുന പിഴയെ ഒരു തരത്തില്‍ യുവന്‍റ്റസ് പറഞ്ഞുവിട്ടപ്പോള്‍ അത് ഇപ്പോള്‍ പിടിപ്പെട്ടത് ടീം ലാസിയോക്ക് ആണ്.ലീഗ് പട്ടികയില്‍ നിലവില്‍ യുവന്‍റ്റസ് മൂന്നാം സ്ഥാനത്തും ലാസിയോ പന്ത്രണ്ടാം സ്ഥാനത്തും ആണ്.കഴിഞ്ഞ സീസണില്‍ റണ്ണര്‍ അപ്പ് ആയ ലാസിയോ ടീം ഈ സീസണില്‍ മൂന്നു മല്‍സരത്തില്‍ രണ്ടെണ്ണം പരാജയപ്പെട്ടു.
മറുഭാഗത്ത് യുവന്‍റ്റസ് തരകേടില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നുണ്ട്.എമ്പോളി,ഉഡിനീസ് ടീമുകളെ ഓല്‍ഡ് ലേഡി പരാജയപ്പെടുത്തിയപ്പോള്‍ ബോളോഗ്ന ടീമിനെതിരെ അവര്‍ സമനില കുരുക്കില്‍ അകപ്പെട്ടു.ഇന്നതെ മല്‍സരത്തില്‍ പരിക്കില്‍ നിന്നു മുക്തര്‍ ആയി ഫെഡറിക്കോ ചീസ,ഗോള്‍ കീപ്പര്‍ വോയ്‌സിക് സ്‌സെസ്‌നി, ഫെഡറിക്കോ ഗാട്ടി എന്നിവര്‍ ഇന്നതെ മല്‍സരത്തില്‍ ടീമില്‍ തിരിച്ചെത്തുന്നത് മാനേജര്‍ ആലേഗ്രിക്ക് ആശ്വാസം പകരുന്നു.പരിക്ക് മൂലം വിശ്രമത്തില്‍ ആയിരുന്ന പെഡ്രോയും ഇന്ന് ലാസിയോ ടീമില്‍ ഉള്‍പ്പെടും എന്നു ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പ്രവചനം നടത്തിയിട്ടുണ്ട്.