ഡാനിയൽ ചിമ ചുക്വു ജംഷഡ്പൂർ എഫ്സിക്കൊപ്പം ചേര്‍ന്നു
ഡാനിയൽ ചിമ ചുക്വു ജംഷഡ്പൂർ എഫ്സി കാമ്പില്‍ എത്തിയതായി റിപ്പോര്‍ട്ട്.ഇന്നലെ ആണ് താരം ടീമിനൊപ്പം ചേര്‍ന്ന് പരിശീലനം ആരംഭിക്കാന്‍ തുടങ്ങിയത്.പ്രീ-സീസണിന്റെ ആദ്യ മാസത്തിൽ താരത്തിനു പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.അദ്ദേഹം തന്റെ രാജ്യമായ നൈജീരിയക്കു വേണ്ടി കളിയ്ക്കാന്‍ പോയതായിരുന്നു.തിരിച്ചുവന്ന ആദ്യ സെഷനില്‍ തന്നെ താരം മികച്ച ഫോമില്‍ കാണപ്പെട്ടതായും വാര്‍ത്തയുണ്ട്.

ജംഷഡ്പൂർ എഫ്സി ടീമിലെ സൂപ്പര്‍സ്റ്റാര്‍ ആണ് ഡാനിയൽ ചിമ ചുക്വു.കഴിഞ്ഞ രണ്ട് സീസണുകളില്‍ താരം മികച്ച ഫോമില്‍ ആയിരുന്നു കളിച്ചു വന്നിരുന്നത്.ഗോളുകൾ നേടുകയും ഇത് കൂടാതെ ടീമിന് വേണ്ടി കളി മൊത്തം മെനയുകയും ചെയ്യുന്ന താരം ക്ലബിന്റെ എക്കാലത്തെയും ഉയർന്ന ഗോൾ സ്കോററാണ്.ഈ സീസണില്‍ സ്ട്രൈക്കര്‍ പീറ്റർ സ്ലിസ്കോവിച്ച് പരിക്ക് മൂലം ആദ്യ കുറച്ച് മല്‍സരങ്ങള്‍ കളിക്കില്ല എന്നതിനാല്‍ മുന്നേറ്റ നിരയില്‍ ചിമയുടെ ഉത്തരവാദിത്ത്വങ്ങളും വര്‍ധിക്കും.