യുവന്റസിനെതിരെ നിയമനടപടിയുമായി ബൊന്നൂച്ചി
ഈ സമ്മറിലും പ്രീ സീസണിലും തന്നോട് അണ്‍പ്രൊഫഷണല്‍ ആയി പെരുമാറിയ യുവന്റസിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് ഇറ്റാലിയന്‍ പ്രതിരോധ താരമായ ലിയോനാർഡോ ബൊന്നൂച്ചി.മാസിമിലിയാനോ അല്ലെഗ്രിയുടെ പദ്ധതികളുടെ ഭാഗമല്ലാത്തതിനാൽ ഇറ്റലിയുടെ ഇന്റർനാഷണൽ പ്രീ-സീസണിൽ താരം പ്രത്യേകം പരിശീലിക്കാൻ നിർബന്ധിതനായി.ടീമില്‍ നിന്ന് മോശം പെരുമാറ്റത്തെ തുടര്‍ന്നു ഡെഡ് ലൈന്‍ ഡേയില്‍ ഒരു ഫ്രീ ട്രാൻസ്ഫറിൽ അദ്ദേഹം ബുണ്ടസ്‌ലിഗ സൈഡ് യൂണിയൻ ബെർലിനിൽ ചേർന്നു.
.jpg?auto=webp&format=pjpg&width=3840&quality=60)
ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷനുമായുള്ള കരാര്‍ യുവേ ക്ലബ് ലംഘിച്ച് പരിശീലനത്തിനുള്ള ശരിയായ പിന്തുണ തനിക്ക് നല്‍കിയില്ല എന്നാണ് താരത്തിന്‍റെ പരാതി. യുവന്റസിന്റെ ഗ്രൗണ്ടിൽ വൈകുന്നേരങ്ങളിലും മറ്റുമാണ് ബോന്നൂച്ചി പരിശീലിച്ചത്.ടെക്‌നിക്കൽ സ്റ്റാഫിനെ അദ്ദേഹം ഒരിക്കലും കണ്ടില്ല, എല്ലാ പരിശീലന സൗകര്യങ്ങളും ഉപയോഗിക്കാൻ കഴിഞ്ഞില്ല. ബോണൂച്ചിയുടെ അഭിഭാഷകരായ അന്റോണിയോ കോണ്ടെയും ഗബ്രിയേൽ സുക്കറെറ്റിയും ഇന്ന് നിയമനടപടി ഫയൽ ചെയ്യും.കോടതി കേസ് വിജയിച്ചാൽ, തുക ട്യൂറിനിലെ റെജീന മാർഗരിറ്റ ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോ സർജറി വിഭാഗത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ന്യൂറോലാണ്ട് എന്ന എന്‍ജിഓക്കു നല്കും എന്നും അദ്ദേഹം രേഖപ്പെടുത്തി.