EPL 2022 European Football Foot Ball International Football Top News transfer news

അയർലൻഡ് കടമ്പ മറികടന്ന് നെതര്‍ലണ്ട്സ്

September 11, 2023

അയർലൻഡ് കടമ്പ മറികടന്ന് നെതര്‍ലണ്ട്സ്

ഞായറാഴ്ച നടന്ന യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ഗ്രൂപ്പ് ബി യോഗ്യതാ മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡിനെ 2-1 ന് തോല്‍പ്പിച്ച് അയര്‍ലന്‍ഡ് ഗ്രൂപ്പ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി.ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം ആണ് ഡച്ച് പട മികച്ച  തിരിച്ചുവരവ് പൂര്‍ത്തിയാക്കിയത്.

Ireland v Netherlands, Euro 2024 Qualifier: Adam Idah penalty puts Kenny's  men ahead but Dutch draw level | Independent.ie

നാലാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി കൊണ്ട് ആദം ഐഡ അയര്‍ലണ്ടിനു ലീഡ് നേടി കൊടുത്തു.എന്നാല്‍ പത്തൊന്‍പതാം മിനുട്ടില്‍ തിരിച്ചടിച്ച് കൊണ്ട് ലിവര്‍പൂള്‍ ഫോര്‍വേഡ് കോഡി ഗക്പോ സ്കോര്‍ സമനിലയില്‍ ആക്കി,പെനാല്‍റ്റിയില്‍ നിന്നു തന്നെ ആണ് താരവും ഗോള്‍ കണ്ടെത്തിയത്.56 ആം മിനുട്ടില്‍ വൌട്ട് വെഗ്റോസ്റ്റ് നേടിയ ഗോളിലൂടെ ആണ്  നെതര്‍ലണ്ട്സ്  വിജയം  നേടിയത്.അടുത്ത മല്‍സരത്തില്‍ ഗ്രൂപ്പ് ലീഡര്‍മാര്‍ ആയ ഫ്രാന്‍സ് ആണ് ഡച്ച് ടീമിന്‍റെ എതിരാളി.

Leave a comment