യോഗ്യത കംപെയിനില്‍ മികച്ച തുടക്കം കുറിച്ച് ഉറുഗ്വേ
ലോകക്കപ്പ് യോഗ്യത മല്‍സരത്തില്‍ ചിലിക്കെതിരെ വിജയം നേടി കൊണ്ട് ഉറുഗ്വെ ഒരു മികച്ച തുടക്കം കുറിച്ചു.ഇന്ന് രാവിലെ നടന്ന മല്‍സരത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളിന് ആണ് ചിലിയെ ഉറുഗ്വെ മറികടന്നത്.സീനിയര്‍ താരങ്ങള്‍ ആയ സുവാരസ്,കവാനി എന്നിവരുടെ അഭാവത്തില്‍ ഒരു പുതു യുഗത്തിനുള്ള തയ്യാറെടുപ്പില്‍ ആണ് ഉറുഗ്വേ.അവരുടെ പുതിയ മാനേജര്‍ ആയി മാര്‍ക്ക് ബിയെല്‍സ ഈ അടുത്ത് ചുമതല ഏറ്റിരുന്നു.
ആദ്യ പകുതി തീരാന്‍ മിനുട്ടുകള്‍ മാത്രം ശേഷിക്കേ റിവര്‍ പ്ലേറ്റിന് വേണ്ടി കളിക്കുന്ന മിഡ്ഫീല്‍ഡര്‍ നിക്കോളാസ് ഡി ലാ ക്രൂസ് ഉറുഗ്വേക്ക് ലീഡ് നേടി കൊടുത്തു.71 ആം മിനുട്ടില്‍ താരം ഉറുഗ്വേക്ക് വേണ്ടി രണ്ടാമതും ഗോള്‍ നേടിയിരുന്നു.വീസില്‍ മുഴങ്ങുന്നതിന് മുന്‍പ് റയല്‍ മിഡ്ഫീല്‍ഡര്‍ ഫെഡറിക്കോ വാല്‍വറഡേ അടുത്ത ഗോള്‍ നേടി കൊണ്ട് ലീഡ് ഇരട്ടിപ്പിച്ചു.ചിലിക്ക് വേണ്ടി 74 ആം മിനുട്ടില്‍ ആശ്വാസ ഗോള്‍ നേടി അര്‍ട്ടുറോ വിദാല്‍ സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.അടുത്ത യോഗ്യത മല്‍സരത്തില്‍ ചിലിയുടെ എതിരാളി കൊളംബിയ ആണ്.