ലോകക്കപ്പ് യോഗ്യത റൌണ്ടില്‍ ഹരിശ്രീ കുറിക്കാന്‍ ബ്രസീല്‍
കഴിഞ്ഞ ലോകക്കപ്പില്‍ മോശം പ്രകടനത്തെ തുടര്‍ന്നു ഒരു പുതിയ തുടക്കത്തിന് വേണ്ടിയുള്ള ലക്ഷ്യത്തില്‍ ആണ് ബ്രസീല്‍.ആദ്യ ലോകക്കപ്പ് യോഗ്യത മല്‍സരം ബ്രസീല്‍ കളിക്കുന്നത് ബൊളീവിയക്കെതിരെ ആണ്.എസ്റ്റാഡുവൽ ജോർണലിസ്റ്റ സ്റ്റേഡിയത്തില്‍ നാളെ രാവിലെ ആറേ കാല്‍ മണിക്ക് ആണ് മല്‍സരം ആരംഭിക്കാന്‍ പോകുന്നത്.
ലോകക്കപ്പ് പുറത്താവാലിന് ശേഷം ടിറ്റെ മാനേജര്‍ റോളില്‍ നിന്നു ഒഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ അസിസ്ട്ടന്‍റ് ആയ ഫെർണാണ്ടോ ദിനിസിന് ടീമിന്‍റെ ചുമതല ബ്രസീല്‍ ബോര്‍ഡ് ഏല്‍പ്പിച്ചു.ഇത് കുറച്ച് കാലത്തിനു മാത്രമാണു.നിലവിലെ റയല്‍ മാനേജര്‍ അടുത്ത സീസണ്‍ മുതല്‍ ബ്രസീല്‍ ടീമിലേക്ക് വരും എന്നു ഏറ്റിട്ടുണ്ട്.പരിക്ക് മൂലം വിനീഷ്യസ്,ഏദര്‍ മിലിട്ടാവോ, വാതുവെപ്പ് വിവാദത്തില്‍പ്പെട്ട ലൂക്കാസ് പക്ക്വേറ്റ , മുന്‍ കാമുകിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതന്‍ ആയ ആന്തണി എന്നിവരുടെ സേവനം ബ്രസീല്‍ ടീമിന് ഇന്നതെ മല്‍സരത്തില്‍ ലഭിക്കുകയില്ല.ഫോമില്‍ ഉള്ള നെയ്മര്‍,റഫീഞ്ഞ,റോഡ്രിഗോ,കസമീരോ എന്നിവരില്‍ ആണ് ബ്രസീലിയന്‍ ടീമിന്‍റെ എല്ലാ പ്രതീക്ഷയും.