ലോകക്കപ്പ് യോഗ്യത മല്‍സരത്തില്‍ കൊളംബിയക്ക് ആദ്യ ജയം
കൊളംബിയന്‍ മണ്ണില്‍ നടന്ന ഇന്നതെ യോഗ്യത മല്‍സരത്തില്‍ ആതിഥേയര്‍ വേനസ്വെലയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു.തുടക്കം മുതല്‍ക്ക് തന്നെ അക്രമിച്ച് കളിച്ച കൊളംബിയ രണ്ടാം പകുതിയില്‍ റാഫേൽ സാന്റോസ് ബോറെ മൗറി നേടിയ ഗോളില്‍ ആണ് വിജയം ഉറപ്പിച്ചത്.ജയത്തോടെ വിലപ്പെട്ട മൂന്നു പോയിന്‍റ് നേടിയ കൊളംബിയ നിലവില്‍ ലീഗ് പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്.
മറ്റൊരു ലോകക്കപ്പ് ലാറ്റിന്‍ അമേരിക്കന്‍ യോഗ്യത മല്‍സരത്തില്‍ പരഗ്വാ vs പെറു മല്‍സരം സമനിലയില്‍.പരഗ്വാ തങ്ങളുടെ ഹോമില്‍ തുടക്കത്തില്‍ തന്നെ അക്രമിച്ച് കളിച്ചപ്പോള്‍ അനേകം അവസരങ്ങള്‍ സൃഷ്ട്ടിച്ചു എങ്കിലും വലയില്‍ എത്തിക്കാന്‍ ഫോര്‍വേഡുകള്‍ക്ക് കഴിഞ്ഞില്ല.ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ പെറു താരം ലൂയിസ് അഡ്വിൻകുല രണ്ടു മഞ്ഞ കാര്‍ഡ് കണ്ടു പുറത്തായത് അവരെ പ്രതിരോധത്തില്‍ ആക്കി എങ്കിലും പരഗ്വ്യായെ സമനിലയില്‍ തളക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.