ഫ്രീക്കിക്ക് ഗോളില്‍ അര്‍ജന്‍റ്റീനക്കു ജയം സമ്മാനിച്ച് മെസ്സി
ലയണൽ മെസ്സിയുടെ രണ്ടാം പകുതിയിലെ ഫ്രീക്കിക്ക് ഗോളില്‍ ഇക്വഡോറിനെതിരെ 1-0 ന് അർജന്റീന ജയിച്ചു.ലോക ചാംപ്യൻമാരായ അർജന്റീന പന്ത് കൈവശം വയ്ക്കുന്നതിൽ ആധിപത്യം പുലർത്തിയെങ്കിലും അത് ഫലവത്തായി ഉപയോഗിക്കാന്‍ കഴിഞ്ഞില്ല.ഫോമില്‍ ഉള്ള മെസ്സി പല മുന്നേറ്റങ്ങളും നടത്താന്‍ ശ്രമിച്ചു എങ്കിലും ഒന്നും ഫലം കണ്ടില്ല.

ഒടുവില്‍ 77 ആം മിനുട്ടില്‍ മെസ്സി നേടിയ മഴവിലഴകില്‍ നേടിയ ഫ്രീ കിക്ക് ഗോള്‍ എക്വഡോറിന്‍റെ പ്രതിരോധം തകര്‍ത്തു.ഇതോടെ മെസ്സി അര്‍ജന്‍റ്റീനക്കു വേണ്ടി തുടര്‍ച്ചയായി എട്ടാം മല്‍സരത്തിലും ഗോള്‍ നേടിയിരിക്കുന്നു.ക്ലബ് ഫൂട്ബോള്‍ തുടങ്ങുന്നതിന് മുന്‍പെ അടുത്ത യോഗ്യത മല്‍സരത്തില്‍ ബൊളീവിയയെ ആണ് അര്‍ജന്‍റ്റീന നേരിടാന്‍ പോകുന്നത്.നിലവില്‍ മൂന്നു പോയിന്റോടെ ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍ ഇവര്‍ ഒന്നാം സ്ഥാനത്താണ്.