ശാർദുൽ താക്കൂര്‍ ലോകക്കപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയതിന്റെ യുക്തി ചോദ്യം ചെയ്ത് ശ്രീകാന്ത്
ഏഷ്യാ കപ്പിന് ഇടയിൽ, ക്യാപ്റ്റൻ രോഹിത് ശർമ്മയും സെലക്ഷൻ കമ്മിറ്റി ചെയർമാനുമായ അജിത് അഗാർക്കറും ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചു.കഴിഞ്ഞ കുറച്ച് വർഷങ്ങളായി മികച്ച ഒരു വാലറ്റം ഇന്ത്യക്ക് ഇല്ലായിരുന്നു.ഇത് നികത്തുന്നതിന് വേണ്ടിയുള്ള ടീം ആണ് തങ്ങള്‍ തിരഞ്ഞെടുത്തത് എന്നു രോഹിത് ശര്‍മ പറഞ്ഞു.
എന്നാല്‍ ടീമില്‍ ശാർദുൽ താക്കൂറിനെ ഉള്‍പ്പെടുത്തിയത്തില്‍ പലരും നെറ്റി ചുളിച്ചിരുന്നു. ഇപ്പോള്‍ ഇതിനെ കുറിച്ച് പരസ്യമായി പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ കൃഷ്ണമാചാരി ശ്രീകാന്ത്.”ബാറ്റ് കൊണ്ട് ഈ താരത്തിനു കാര്യം ആയൊന്നും സംഭാവന ചെയ്യാന്‍ കഴിയില്ല.പത്തോവര്‍ മുഴുവന്‍ ബോള്‍ ചെയ്യാനും അദ്ദേഹത്തിനെ കൊണ്ട് കഴിയില്ല.ദുര്‍ഭലര്‍ ആയ വെസ്റ്റ് ഇൻഡീസ് അല്ലെങ്കിൽ സിംബാബ്‌വെ ടീമിനെതിരെ താരത്തിന്‍റെ പ്രകടനം നോക്കിയിട്ട് കാര്യം ഇല്ല.ഓസീസ്,ന്യൂസ് ലാന്‍ഡ് എന്നീ മികച്ച ടീമുകള്‍ എതിരെ നില്‍ക്കുമ്പോള്‍ ആണ് സത്യാവസ്ഥ നമുക്ക് അറിയൂ.”സ്റ്റാർ സ്‌പോർട്‌സിൽ നടന്ന ചർച്ചയിൽ ശ്രീകാന്ത് പറഞ്ഞു.