ഇംഗ്ലണ്ടിന്റെ ഏകദിന ലോകകപ്പ് ടീമില്‍ ഇടം നേടുന്നതിന് വേണ്ടി ഹാരി ബ്രൂക്ക്
ലോകകപ്പിനുള്ള 15 അംഗ ടീമിൽ സ്ഥാനം ലഭിക്കാതെ പോയതിന്റെ നിരാശയില്‍ ആണ് ഹാരി ബ്രുക്ക്.ഇംഗ്ലണ്ടിന്റെ ഏകദിന ലോകകപ്പ് ടീമിൽ നിന്ന് ബ്രൂക്ക് പുറത്തായതിന് ശേഷം, കിവീസിനെതിരായ അവരുടെ ആദ്യ രണ്ട് ടി20 ഐകളിൽ മികച്ച പ്രകടനം താരം പുറത്തെടുത്തു.ഇത് കൂടാതെ അദ്ദേഹം 100 ലീഗിലും അദ്ദേഹം മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു.

(ഇംഗ്ലണ്ട് ഏകദിന കോച്ച് മാത്യു മോട്ട് )
ഇത് മൂലം ഇപ്പോള്‍ താരത്തിനു ന്യൂസിലൻഡിനെതിരായ നാല് മത്സര ഏകദിന പരമ്പര കളിക്കാന്‍ അവസരം ലഭിച്ചിരിക്കുകയാണ്.താരം ഈ അവസരം നല്ല രീതിയില്‍ മുതല്‍ എടുത്താല്‍ ലോകക്കപ്പില്‍ ഇടം ലഭിച്ചേക്കും.നിലവില്‍ പ്രഖ്യാപ്പിച്ച സ്ക്വാഡ് അന്തിമം അല്ല എന്നു ഇംഗ്ലണ്ടിന്റെ വൈറ്റ് ബോൾ കോച്ച് മാത്യു മോട്ട് തന്നെ പറഞ്ഞിരുന്നു.ഇത്രയും അധികം ഡൊമെസ്റ്റിക് ലീഗ് താരങ്ങള്‍ ഉള്ളപ്പോഴും ഹാരി ബ്രുക്ക് എന്ന യുവ താരം വളരെ മികച്ച രീതിയില്‍ കളിക്കുന്നുണ്ട് എന്നു ഇതിന് മുന്നേ പറഞ്ഞിരുന്നു.തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്തതിലുള്ള ദേഷ്യം താരം കാണിക്കുന്നത് പിച്ചില്‍ ആണ് എന്നും അല്ലാതെ സമൂഹ മാധ്യമങ്ങളില്‍ അല്ല എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഇത് മികച്ച താരങ്ങള്‍ക്ക് വളരെ അധികം വേണ്ട സ്വഭാവഗുണം ആണ് എന്നും മാത്യു മോട്ട് പറഞ്ഞു