ലോകക്കപ്പിലെ പിച്ചിനെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് അയർലൻഡ് ഹെഡ് കോച്ച് ഹെൻറിച്ച് മലൻ
ഇന്ത്യയ്‌ക്കെതിരായ ടി20 ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൻ്റെ പിച്ചിനെ അയർലൻഡ് ഹെഡ് കോച്ച് ഹെൻറിച്ച് മലൻ ശക്തമായ ഭാഷയില്‍ വിമർശിച്ചു.ലോകക്കപ്പ് പോലുള്ള മല്‍സരങ്ങള്‍ക്ക് മികച്ച പ്രതലം ഉള്ള പിച്ച് അനിവാര്യം ആണ് എന്നു പറഞ്ഞ അദ്ദേഹം നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയം താന്‍ കണ്ടത്തില്‍ വെച്ച് ഏറ്റവും മോശപ്പെട്ട പിച്ച് ആണ് എന്നും കൂട്ടിച്ചേര്‍ത്തു.

അയർലണ്ടിനെ വെറും 96 റൺസിന് പുറത്താക്കിയതിന് പിന്നാലെ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യയും അല്പം വിയര്‍ത്തിട്ട് തന്നെ ആണ് ജയം നേടിയത്.” ലോകക്കപ്പ് പോലുള്ള ടൂര്‍ണമെന്റില്‍ പ്രോഷണല്‍ ടീമുകള്‍ പല സ്വപ്നങ്ങളും മെനഞ്ഞാണ് വരുക.ആ സമയത്ത് അവരുടെ എല്ലാ ആഗ്രഹങ്ങളും തച്ചുടച്ച് കൊണ്ട് ഇത് പോലൊരു പിച്ച് ഒരുക്കിയ സംഘാടകര്‍ വ്യക്തമായി പ്രവര്‍ത്തിക്കുന്നില്ല.കഴിഞ്ഞ രണ്ട് ഗെയിമുകളിൽ ഞങ്ങൾ കണ്ട ക്രിക്കറ്റ് വളരെ മോശം ആയിരുന്നു.നാളെ കാന്നഡക്ക് എതിരെ നടക്കുന്ന മല്‍സരത്തില്‍ എങ്കിലും പിച്ച് അല്പം നിലവാരം ഉള്ളത് ആയിരിയ്ക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.”