ലൂക്കയുടെ അസിസ്റ്റില്‍ വിജയ ഗോള്‍ നേടി റയല്‍ മാഡ്രിഡ്
ഇന്റര്‍നാഷനല്‍ ഫ്രന്റ്ലിക്ക് ശേഷം ആദ്യ വിജയം നേടി റയല്‍ മാഡ്രിഡ്.ഇന്നലെ നടന്ന ലാ ലിഗ മല്‍സരത്തില്‍ സെല്‍റ്റ വിഗോയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് ആണ് റയല്‍ പരാജയപ്പെടുത്തിയത്.റയലിന് വേണ്ടി എംബാപ്പെയും വിനീഷ്യസും ഗോള്‍ നേടിയപ്പോള്‍ വിഗോയുടെ ആശ്വാസ ഗോള്‍ പിറന്നത് വില്ലിയറ്റ് സ്വീഡ്ബെർഗിലൂടെ ആയിരുന്നു.

അടുത്ത ലാലിഗ മല്‍സരം എല്‍ ക്ലാസിക്കോ ആയിരിക്കെ ഈ വിജയം റയല്‍ കാമ്പിന് ഏറെ ആശ്വാസം പകരുന്നു.എന്നാല്‍ പിച്ചില്‍ അത്രക്ക് മേധാവിത്വം പുലര്‍ത്താന്‍ അന്‍സലോട്ടിക്ക് കഴിഞ്ഞില്ല.എന്നാല്‍ 63 ആം മിനുട്ടില്‍ ലൂക്കാ വന്നതോടെ റയലിന് അല്പം ഗ്രിപ് ലഭിക്കാന്‍ തുടങ്ങി.മോഡ്രിച്ച് നല്കിയ പാസില്‍ നിന്നുമാണ് റയല്‍ വിജയ ഗോള്‍ നേടിയത്.വിനീഷ്യസിന്റെ ബൂട്ട് ആണ് വിജയ ഗോള്‍ നേടിയത്.മാഡ്രിഡിൻ്റെ ഏറ്റവും പ്രായം കൂടിയ കളിക്കാരനെന്ന ഫെറങ്ക് പുഷ്കാസിൻ്റെ റെക്കോർഡ് മോഡ്രിച്ച് ഇന്നലെ തകര്‍ത്തു.താരത്തിനു ഇപ്പോള്‍ നാല്പത് വയസ്സ് നടത്തിപ്പില്‍ ആണ്.