ലാലിഗയില്‍ ജൈത്ര യാത്ര തുടരാന്‍ ബാഴ്സലോണ !!!!!!!
ലാലിഗയില്‍ തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ ബാഴ്സലോണ ഇന്ന് ശ്രമം തുടരും.ഇന്നതെ മല്‍സരത്തില്‍ ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്. നിലവില്‍ റയലും ബാഴ്സയും തമ്മില്‍ ഒരേ പോയിന്റുകള്‍ ആണ് ഉള്ളത് എങ്കിലും ഒരു കളി കുറവ് ആണ് കാറ്റലൂണിയന്‍ ക്ലബ് കളിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറച്ച് മല്‍സരങ്ങളില്‍ ഫ്രെങ്കി ഡി യോങ്, ഗാവി,ഫെര്‍മിന്‍,ഓല്‍മോ എന്നിവര്‍ ഇല്ലാതെ ആയിരുന്നു ബാഴ്സലോണ കളിച്ചത്.അങ്ങനെ ഇരിക്കെ ഫ്രെങ്കി ഇതിനകം തന്നെ ടീമിന് ഒപ്പം ചേര്‍ന്നു.അദ്ദേഹം സബ് ആയി കളിച്ചു കഴിഞ്ഞു.ഇന്നതെ മല്‍സരത്തില്‍ ബാക്കിയുള്ള മൂന്നു താരങ്ങളും കളിയ്ക്കാന്‍ സാധ്യതയുണ്ട്.ഓല്‍മോ , ഗാവി എന്നിവരുടെ വരവ് ഫ്ലിക്കിന്റെ സിസ്റ്റത്തെ വളരെ അധികം മൂര്‍ച്ചയുള്ളത് ആക്കും.യമാലിന് ഇന്നതെ മല്‍സരത്തില്‍ വിശ്രമം നല്കാന് ആണ് ഫ്ലിക്ക് തീരുമാനിച്ചിരിക്കുന്നത്.അതിനാല്‍ ഒരുപക്ഷേ അന്‍സു ഫാട്ടിക്ക് ഇന്ന് ആദ്യ ഇലവനില്‍ കളിയ്ക്കാന്‍ അവസരം ലഭിച്ചേക്കും.9 മല്‍സരങ്ങളില്‍ നിന്നും 12 പോയിന്റ് നേടിയ സെവിയ്യ ഈ സീസണില്‍ അത്ര മികച്ച ഫോമില്‍ അല്ല.