താന്‍ ഇപ്പോള്‍ സെഞ്ചുറികള്‍ നേടാത്തതിന്‍റെ കാരണങ്ങള്‍ വെളിപ്പെടുത്തി രോഹിത് ശര്‍മ
എന്ത് കൊണ്ടാണ് താന്‍ ഇപ്പോള്‍ വലിയ ഇന്നിങ്ങ്സുകള്‍ ഒന്നും കളിക്കാത്തത് എന്നതിന്‍റെ കാരണം വെളിപ്പെടുത്തി രോഹിത് ശര്‍മ.2019 ലോകകപ്പിന്റെ അവസാനം 27 സെഞ്ചുറികൾ രോഹിത് നേടിയിരുന്നുവെങ്കിലും കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്ന് സെഞ്ച്വറികൾ മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന് നേടാന്‍ ആയത്.താൻ സ്വീകരിച്ച ഉയർന്ന അപകടസാധ്യതയുള്ള ഗെയിമാണ് ഇതിന് കാരണമെന്ന് ക്യാപ്റ്റൻ പ്രധാനമായും വിശ്വസിക്കുന്നു.

“നിങ്ങള്‍ക്ക് എന്‍റെ ഒഡി സ്ട്രൈക്ക് റേറ്റ് നോക്കിയാല്‍ മനസിലാകും.അത് വല്ലാതെ വര്‍ധിച്ചിട്ടുണ്ട്.ഞാന്‍ പെട്ടെന്ന് ഔട്ട് ആവാനുള്ള കാരണവും അത് തന്നെ ആണ്.ഞങ്ങളുടെ ബാറ്റിംഗ് കോച്ച് വിക്രം റാത്തൂർ ഇത് തന്നെ ആണ് കാലങ്ങള്‍ എന്നോട് പറയുന്നതും.എന്നാല്‍ ഈ ബാറ്റിങ്ങ് ശൈലിയാണ് എനിക്ക് കളിക്കാന്‍ താല്‍പര്യം.കൂടുതല്‍ അക്രമിച്ച് കളിക്കുന്നതോടെ എനിക്ക് എന്‍റെ ബാറ്റിങ്ങിനെ കൂടുതല്‍ ആസ്വദിക്കാന്‍ കഴിയുന്നു.അത് എന്നെ ബാറ്റര്‍ എന്ന രീതിയില്‍ കൂടുതല്‍ ഫ്ലെക്സിബിള്‍ ആക്കുന്നു.” രോഹിത് ശര്‍മ പിട്ടിഐയോട് പറഞ്ഞു.