Uncategorised

സൗദി അറേബ്യയിലേക്ക് പോയി ഒരു മാസത്തിന് ശേഷം ജോട്ട അൽ ഇത്തിഹാദ് വിടാൻ ഒരുങ്ങുകയാണ്

August 23, 2023

സൗദി അറേബ്യയിലേക്ക് പോയി ഒരു മാസത്തിന് ശേഷം ജോട്ട അൽ ഇത്തിഹാദ് വിടാൻ ഒരുങ്ങുകയാണ്

സെൽറ്റിക്കിൽ നിന്ന് സൗദി അറേബ്യയിലേക്ക് മാറി ഒരു മാസത്തിന് ശേഷം ജോട്ട അൽ ഇത്തിഹാദ് വിടാൻ ഒരുങ്ങുന്നു.സ്കോട്ട്ലൻഡിൽ കഴിഞ്ഞ സീസണില്‍ സെല്‍ട്ടിക്കിന് വേണ്ടി താരം മികച്ച ഫോമില്‍ ആണ് കളിച്ചത്.അതിനാല്‍ ആണ് താരത്തിനെ 25 മില്യൺ പൗണ്ടിന്റെ ട്രാൻസ്ഫര്‍ ഫീസ്‌ കൊടുത്ത് സൗദി ക്ലബ്‌ ആയ അൽ ഇത്തിഹാദ് സൈന്‍ ചെയ്തത്.

എന്നാൽ സൗദി ടീമിനായി വെറും നാല് മത്സരങ്ങൾക്ക് ശേഷം, ജോട്ട ക്ലബ് വിടാൻ തീരുമാനിച്ചിരിക്കുകയാണ്.അതിനു കാരണം എന്താണ് എന്ന് താരം വെളിപ്പെടുത്തിയിട്ടില്ല.പ്രമുഖ കായിക മാധ്യമങ്ങള്‍ക്കും ഇതിനെ കുറിച്ചുള്ള മുഴുവന്‍ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല.പ്രമുഖ താരങ്ങൾ തങ്ങളുടെ റൈവല്‍ ക്ലബില്‍ ചേരുമ്പോഴും ഇവിടെ അതിനു അനുസരിച്ചുള്ള നീക്കങ്ങള്‍ ഒന്നും നടക്കുന്നില്ല എന്നുള്ള അതൃപ്പ്തിയില്‍ ആണ് അൽ ഇത്തിഹാദ് ആരാധകർ.ഇതുവരെ ക്ലബില്‍ കരിം ബെന്‍സെമ , കാന്‍റെ എന്നീ പ്രമുഖ താരങ്ങളെ വന്നിട്ടുള്ളൂ.

Leave a comment