മെസ്സി യുഗത്തിലെ ആദ്യ കിരീടം സ്വന്തമാക്കി ഇന്റർ മിയാമി
നാഷ്‌വില്ലിൽ നടന്ന ലീഗ് കപ്പ് ഫൈനലിൽ ഇന്റർ മിയാമി പെനാൽറ്റി ഷൂട്ടൗട്ടിൽ നാഷ്‌വില്ലെയെ മറികടന്ന് കിരീടം സ്വന്തമാക്കി. മുഴുവൻ സമയം കഴിഞ്ഞപ്പോൾ മത്സരം 1-1ന് സമനില പാലിച്ചു. പിന്നീട് നടന്ന പെനാൽറ്റിയിൽ മിയാമി 10-9ന് വിജയിച്ചു.
ഇത്തവണയും മിയാമിക്ക് വേണ്ടി ഗോൾ നേടിയത് മെസ്സി ആയിരുന്നു. മത്സരം തുടങ്ങി ഇരുപത്തിമൂന്നാം മിനിറ്റിൽ മെസ്സി ആദ്യ ഗോൾ നേടി. ആ ലീഡ് അവർ ആദ്യ പകുതി മുഴുവൻ നിലനിർത്തി. എന്നാൽ രണ്ടാം പകുതിയിൽ നാഷ്‌വില്ല അമ്പത്തിമൂന്നാം മിനിറ്റിൽ ഫാഫയിലൂടെ സമനില ഗോൾ നേടി. പിന്നീട് രണ്ട് ടീമുകളും ലീഡിനായി ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല ഇതോടെയായാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്.
ഇന്റർ മിയാമിക്ക് ചാമ്പ്യൻഷിപ്പ് നേടാൻ മെസ്സി സഹായിച്ചു എന്ന് തന്നെ പറയാം..നാഷ്‌വില്ലെയുടെ റാൻഡൽ ലീൽ രണ്ടാം പെനാൽറ്റി കിക്ക് പാഴാക്കി. ഇന്റർ മിയാമിയുടെ വിക്ടർ ഉള്ളോവയ്ക്കും കിക്ക് നഷ്ടമായി ഇതോടെ കളി വീണ്ടും നീട്ടി.
ഇരുവശത്തും ആറ് കിക്കുകൾക്ക് ശേഷം, നാഷ്‌വില്ലെ ഗോൾകീപ്പർ എലിയറ്റ് പാനിക്കോയ്ക്ക് രാത്രിയിലെ അവസാന കിക്ക് നഷ്ടമായതിനെത്തുടർന്ന് മെസ്സി യുഗത്തിലെ ആദ്യ കിരീടം ഇന്റർ മിയാമി ആഘോഷിക്കുകയായിരുന്നു.