പ്രീമിയർ ലീഗ്: ഒരു ഗോളിന് പിന്നിൽ നിന്ന ലിവർപൂൾ ഹോം ഗ്രൗണ്ടിൽ ആദ്യ വിജയം നേടി
ശനിയാഴ്ച ആൻഫീൽഡിൽ നടന്ന പുതിയ പ്രീമിയർ ലീഗ് സീസണിലെ ആദ്യ ഹോം മത്സരത്തിൽ ലൂയിസ് ഡയസ്, മുഹമ്മദ് സലാ, ഡിയോഗോ ജോട്ട എന്നിവർ ഓരോ ഗോളും നേടിയപ്പോൾ ലിവർപൂൾ എഎഫ്‌സി ബോൺമൗത്തിനെ 3-1ന് പരാജയപ്പെടുത്തി.
കഴിഞ്ഞയാഴ്ച നടന്ന ആദ്യ റൗണ്ടിൽ ചെൽസിയോട് 1-1 സമനില വഴങ്ങിയതിന് ശേഷം 2023 സീസണിൽ ലിവർപൂളിന്റെ ആദ്യ വിജയം കൂടിയാണിത്. മത്സരത്തിൽ ബോൺമൗത്ത് മൂന്നാം മിനിറ്റിൽ ആദ്യ ഗോൾ നേടിയെങ്കിലും പിന്നീട് കളി ലിവർപൂൾ ഏറ്റെടുത്തു, ഇരുപത്തിയെട്ടാം മിനിറ്റിൽ ലൂയിസ് ആദ്യ ഗോൾ നടി മത്സരം സമനിലയിൽ ആക്കി. പിനീട് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് മുപ്പത്തിയാറാം മിനിറ്റിൽ മുഹമ്മദ് സലാ രണ്ടാം ഗോൾ നേടി ലീഡ് ഇരട്ടിയാക്കി. 2-1 ഒന്നാം പകുതി അവസാനിച്ച ശേഷം ലിവർ പൂൾ ഡിയോഗോയിലൂടെ അറുപത്തിരണ്ടാം മിനിറ്റിൽ മൂന്നാം ഗോൾ നേടി വിജയം ഉറപ്പാക്കി.