ചെൽസി ഗോൾകീപ്പർ കെപ അരിസാബലാഗയെ ഒരു സീസൺ ലോണില്‍ റയല്‍ മാഡ്രിഡ് സൈന്‍ ചെയ്തു
പരിക്കേറ്റ തിബോട്ട് കോർട്ടോയിസിന് പകരക്കാരനായി ചെൽസി ഗോൾകീപ്പർ കെപ അരിസാബലാഗ ഒരു സീസൺ ലോണിൽ റയൽ മാഡ്രിഡിൽ ചേർന്നതായി രണ്ട് ക്ലബ്ബുകളും തിങ്കളാഴ്ച പ്രഖ്യാപിച്ചു. “റയൽ മാഡ്രിഡും ചെൽസി എഫ്‌സിയും 2024 ജൂൺ 30 വരെ കളിക്കാരനായ കെപ അരിസാബലാഗയുടെ ലോണുമായി മുന്നോട്ട് പോകാന്‍ സമ്മതിച്ചിട്ടുണ്ട്.”സ്പാനിഷ് ക്ലബ്ബ് തങ്ങളുടെ വെബ്‌സൈറ്റില്‍ ഒഫീഷ്യല്‍ സ്റ്റേറ്റ്മെന്റ് പുറത്തിറക്കി.

ബെൽജിയൻ താരം കോർട്ടോയിസിന് (31) ഇടത് കാൽമുട്ടിലെ മുൻ ക്രൂസിയേറ്റ് ലിഗമെന്റ് പൊട്ടിയതിനെത്തുടർന്ന് സീസണിന്റെ ഭൂരിഭാഗവും നഷ്ടമാകും.കെപയെ സൈന്‍ ചെയ്യാന്‍ ബയേണ്‍ മ്യൂണിക്കും ശ്രമം നടത്തി എങ്കിലും തന്‍റെ നാട്ടിലേക്ക് മടങ്ങാന്‍ ഓപ്ഷന്‍ ലഭിച്ച താരം അത് തിരഞ്ഞെടുക്കുകയായിരുന്നു.മുൻ അത്‌ലറ്റിക് ബിൽബാവോ കീപ്പർ 2018-ൽ റയലിലേക്ക് പോകാനുള്ള സാധ്യത വളരെ അധികം ഉണ്ടായിരുന്നു എങ്കിലും 90 മില്യൺ ഡോളർ ട്രാന്‍സ്ഫര്‍ ഫീസില്‍ അദ്ദേഹം ചെല്‍സിയില്‍ ചേരുകയായിരുന്നു.ഈ സീസണില്‍ മെന്റി ടീം വിട്ടു പോയപ്പോള്‍ കെപ തിരികെ എത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ബ്രൈട്ടനില്‍ നിന്നും റോബർട്ട് സാഞ്ചസ് വന്നതോടെ വീണ്ടും കെപ സൈഡ്ലൈനില്‍ ആയി.