പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ ആദ്യ ചുവട് വെക്കാന്‍ യുണൈറ്റഡ്
പ്രീമിയര്‍ ലീഗില്‍ എല്ലാ മുന്‍നിര ടീമുകളും തങ്ങളുടെ അരഞ്ഞേറ്റം പൂര്‍ത്തിയാക്കി.ഇനി ആകെ ബാക്കിയുള്ളത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടര മണിക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെയാണ് റെഡ് ഡെവിള്‍സ് നേരിടാന്‍ പോകുന്നത്.എറിക് ടെന്‍ ഹാഗിനു കീഴില്‍ ഒരു പുതിയ യുഗത്തിന് തുടക്കം കുറിക്കാനുള്ള ഒരുക്കത്തില്‍ ആണ് മാഞ്ചസ്റ്റര്‍.

പല ഹൈ പ്രൊഫൈല്‍ സൈനിങ്ങുകളും പൂര്‍ത്തിയാക്കിയ യുണൈറ്റഡ് ലക്ഷ്യം ഇത്തവണ പ്രീമിയര്‍ ലീഗ് നേടുക എന്നത് തന്നെ ആണ്.ഇത്തവണ പ്രീമിയര്‍ ലീഗ് നേടാന്‍ സാധ്യതയുള്ള ടീമുകളില്‍ മുന്നില്‍ തന്നെ യുണൈറ്റഡ് ഉണ്ട് എന്ന് ഇംഗ്ലീഷ് ഫുട്ബോള്‍ പണ്ഡിറ്റ്സ് വിശ്വസിക്കുന്നു.മാനേജര്‍ സ്ഥാനത് നിന്ന് ജൂലന്‍ ലോപ്റ്റഗുയി മാറിയതിന് ശേഷം നിലവില്‍ ഗാരി ഒനീലിന്റെ നേതൃതത്തില്‍ ആണ് വൂള്‍വ്സ് ഈ സീസണില്‍ ആദ്യ ചുവട് എടുത്തു വെക്കാന്‍ പോകുന്നത്.