ഗോൾ മഴ തീർത്ത് ന്യൂകാസിൽ യുണൈറ്റഡ് : ആസ്റ്റൺ വില്ലക്കെതിരെ തകർപ്പൻ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആരംഭിച്ചു
ന്യൂകാസിലിലെ സെന്റ് ജെയിംസ് പാർക്കിൽ നടന്ന മറ്റൊരു ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡ് ആസ്റ്റൺ വില്ലയെ തോൽപിച്ചു. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് അവർ വിജയം സ്വന്തമാക്കിയത്. തകർപ്പൻ പ്രകടനം നടന്ന മത്സരത്തിൽ സ്വീഡിഷ് ഫോർവേഡ് അലക്സാണ്ടർ ഇസാക്ക് ഇരട്ട ഗോളുകൾ നേടി.
മത്സരത്തിന്റെ ആറാം മിനിറ്റിൽ തന്നെ ന്യൂകാസിൽ യുണൈറ്റഡ് ആദ്യ ഗോൾ നേടി. പുതിയ സൈനിംഗ് ആയ ടൊണാലിയുടെ ആയിരുന്നു ആദ്യ ഗോൾ. എന്നാൽ അഞ്ച് മിനിറ്റിനുള്ളിൽ ആസ്റ്റൺ വില്ല മറുപടി ഗോൾ നേടി. ഡിയാബിയിലൂടെ ആയിരുന്നു സമനില ഗോൾ. പിന്നീട് ന്യൂകാസിൽ മത്സരത്തിൽ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. തൽ ഫലമായി അവർ 16,58,77,91 മിനിറ്റുകളിൽ ഗോൾ നേടി വമ്പൻജയം സ്വന്തമാക്കി. അലക്സാണ്ടർ ഇസാക്ക് 16,58 മിനിറ്റുകളിൽ ഗോൾ നേടിയപ്പോൾ വിൽസണിലൂടെ ന്യൂകാസിൽ യുണൈറ്റഡ് 77ആം മിനുട്ടിൽ നാലാം ഗോൾ നേടിയപ്പോൾ അഞ്ചാം ഗോൾ ഹാർവി ബാർൻസിലൂടെ ആയിരുന്നു.