Uncategorised

കോർട്ടോയിസിന് എസിഎൽ പരിക്ക് ; റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി

August 11, 2023

കോർട്ടോയിസിന് എസിഎൽ പരിക്ക് ; റയൽ മാഡ്രിഡിന് കനത്ത തിരിച്ചടി

പുതിയ ലാ ലിഗ സീസണ്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ യൽ മാഡ്രിഡിന് കനത്ത തിരിച്ചടി.വ്യാഴാഴ്ച പരിശീലനത്തിനിടെ ഗോൾകീപ്പർ തിബോട്ട് കോർട്ടോയിസിന്റെ ഇടതു കാൽമുട്ടിലെ മുൻ ക്രൂസിയേറ്റ് ലിഗമെന്റ് പൊട്ടിയതായി ക്ലബ്‌ വെളിപ്പെടുത്തി.വരും ദിവസങ്ങളിൽ ശസ്ത്രക്രിയയ്ക്ക് വിധേയനാകുമെന്ന് അദ്ദേഹത്തിന്റെ ക്ലബ് പറഞ്ഞു.

 

കോർട്ടോയിസ് എത്രനാൾ പുറത്തിരിക്കുമെന്ന് ക്ലബ് വ്യക്തമാക്കിയിട്ടില്ല, എന്നാൽ സ്പെയിനിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് സീസണിന്റെ ഭൂരിഭാഗവും അദ്ദേഹത്തിന് നഷ്ടമാകുമെന്നാണ്.പ്രഭാത പരിശീലന സെഷനിൽ ആണ് താരത്തിനു പരിക്ക് സംഭവിച്ചത്. കരഞ്ഞുകൊണ്ട് ആണത്രേ താരം പിച്ച് വിട്ടത്.സീസണിലെ അവരുടെ ആദ്യ മത്സരത്തിൽ ശനിയാഴ്ച അത്‌ലറ്റിക് ബിൽബാവോക്കെതിരെ കളിക്കാന്‍ ഒരുങ്ങുന്ന റയല്‍ മാഡ്രിഡ്‌ ഉക്രെയ്‌നിന്റെ ആൻഡ്രി ലുനിനെ ആയിരിക്കും വല കാക്കാന്‍ ഏല്‍പ്പിക്കുക.കോർട്ടോയിസിന് പകരം ഒരു ഒന്നാം നമ്പര്‍ ഗോള്‍ കീപ്പറെ സൈന്‍ ചെയ്യുക എന്നത് ആണ് ഇപ്പോള്‍ റയലിന്റെ പ്രധാന ലക്ഷ്യം.

Leave a comment