” യുവിയുടെ റോള്‍ അത് മറ്റാര്‍ക്കും ചെയ്യാന്‍ ആവില്ല !!!!!”
ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് 2023 രണ്ട് മാസത്തിനുള്ളില്‍ ആരംഭിക്കും.എന്നാൽ ഇത്രയും കാലം ആയിട്ടും ഇന്ത്യന്‍ ടീം ഇതുവരെ സെറ്റ് ആയിട്ടില്ല.2019 ലോകകപ്പില്‍ ഉണ്ടായ പോലെ ഇന്ത്യയെ അലട്ടുന്ന ഒരു സ്ലോട്ട് നമ്പർ 4 ആണ്. യുവരാജ് സിംഗ് വിരമിച്ചതിന് ശേഷം ഇന്ത്യൻ ഏകദിന ടീമിലെ സുപ്രധാന നാലാം നമ്പർ സ്ലോട്ടിൽ സ്ഥിരതാമസമാക്കാൻ ഒരു ബാറ്ററും വിജയിച്ചിട്ടില്ലെന്ന് ക്യാപ്റ്റൻ രോഹിത് ശർമ്മ ഇന്ന് നല്‍കിയൊരു അഭിമുഖത്തില്‍ പറഞ്ഞു.

“യുവിയേ പോലൊരു താരം ഇല്ല എന്നത് ആണ് ടീമിനെ ഇപ്പോള്‍ ഏറെ അലട്ടുന്ന കാര്യം.അദ്ദേഹം ആ റോള്‍ വെടിപ്പായി ചെയ്തിരുന്നു.ഇപ്പോള്‍ ആ നമ്പറില്‍ കളിക്കുന്ന താരങ്ങള്‍ എല്ലാവരും പരിക്ക് പറ്റി ടീം വിടുകയാണ്.പുതിയ വരുന്ന താരങ്ങള്‍ക്ക് ആ പൊസിഷനില്‍ കളിച്ച് പരിചയം ഇല്ലാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു.ശ്രേയസ് അയ്യര്‍ ഒരു മികച്ച മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ ആണ്.എന്നാല്‍ പരിക്ക് അവിടെയും വില്ലന്‍ ആയി.” രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.