ജോവാൻ ഗാംപർ ട്രോഫി : ബാഴ്സലോണ – ടോട്ടന്‍ഹാം മത്സരം ഇന്ന്
2023-24 കാമ്പെയ്‌ന്‍ തുടങ്ങുന്നത് മുന്‍പേ തങ്ങളുടെ അവസാന മത്സരം കളിക്കാന്‍ ഒരുങ്ങുകയാണ് ബാഴ്‌സലോണയും ടോട്ടൻഹാം ഹോട്‌സ്‌പറും.ജോവാൻ ഗാംപർ ട്രോഫിയില്‍ ഇത്തവണ ബാഴ്സയുടെ എതിരാളികള്‍ ലണ്ടന്‍ ക്ലബ് ആയ ടോട്ടന്‍ഹാം ആണ്.സ്പാനിഷ് ചാമ്പ്യൻമാർ കഴിഞ്ഞയാഴ്ച ഇറ്റാലിയൻ വമ്പൻമാരായ എസി മിലാനെ 1-0ന് തോൽപ്പിച്ചപ്പോള്‍ വാരാന്ത്യത്തിൽ സ്പർസ് ഷാക്തർ ഡൊനെറ്റ്‌സ്കിനെ 5-1ന് തകർത്തു.
ഇന്ന് രാത്രി ഇന്ത്യന്‍ സമയം പതിനൊന്നര മണിക്ക് ആണ് മത്സരം നടക്കാന്‍ പോകുന്നത്.കാമ്പ് ന്യൂവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ബാഴ്സ നഗരത്തിലെ മറ്റൊരു സ്റ്റേഡിയ മായ ഒളിമ്പിക് ലൂയിസില്‍ വെച്ചാണ് മത്സരം നടക്കാന്‍ പോകുന്നത്.പരിക്ക് മൂലം ഗാവി,ക്രിസ്റ്റെൻസണ്‍,ഇൽകെ ഗുണ്ടോഗന്‍,ഇനിഗോ മാർട്ടിനെസും ഇന്ന് കളിച്ചേക്കില്ല.റയാൻ സെസെഗ്നൺ (ഹാംസ്ട്രിംഗ്), റോഡ്രിഗോ ബെന്റാൻകൂർ (എസിഎൽ), ബ്രയാൻ ഗിൽ (ഗ്രോയിൻ), റിച്ചാർലിസണ്‍ എന്നീ താരങ്ങളും ടോട്ടന്‍ഹാമിന് വേണ്ടി ഇന്ന് കളിക്കാന്‍ ഉണ്ടായേക്കില്ല.