” ഇന്ത്യന്‍ ടീം കോച്ച് ആവാന്‍ രാഹുല്‍ യോഗ്യന്‍ അല്ല ” ഡാനിഷ് കനേരിയ
ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡിന്റെ ടീമിലെ സ്ഥാനത്തെ കുറിച്ച്, പ്രത്യേകിച്ച് ടി20യിൽ നിരവധി ചോദ്യങ്ങൾ ഉയരുന്നു.വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിൽ ഇന്ത്യൻ ടീം തോറ്റതിന് പിന്നാലെ ആണ് ഇന്ത്യന്‍ ഇതിഹാസത്തിന് മേല്‍ ഇത്രക്ക് സമ്മര്‍ദം വന്നിരിക്കുന്നത്.ഹാർദിക്കിന്റെ ക്യാപ്റ്റൻസി യോഗ്യതയും വലിയൊരു ചര്‍ച്ചാവിഷയം ആയി മാറി കൊണ്ടിരിക്കുകയാണ്.എന്നാല്‍ നിലവില്‍ ഇന്ത്യന്‍ ടി20 ടീമിന്‍റെ പ്രശ്നം നെഹ്രയോ ഹര്‍ദിക്കോ അല്ല അത് രാഹുല്‍ ദ്രാവിഡ് ആണ് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ പാകിസ്ഥാൻ സ്പിന്നർ ഡാനിഷ് കനേരിയ
“എന്തുകൊണ്ടാണ് ഈ ഇന്ത്യൻ ടീം തീരുമാങ്ങള്‍ എടുക്കാന്‍ ഭയക്കുന്നത്.ആശിഷ് നെഹ്‌റയുടെ സാന്നിധ്യം കാരണം ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റന്‍സ് ഒരുപാട് വിജയങ്ങൾ നേടിയിട്ടുണ്ട്.ഒരു ലോകോത്തര കളിക്കാരനായിരുന്നു, പക്ഷേ ദ്രാവിഡ് ടി20യിൽ പരിശീലകനാകാൻ അർഹനല്ല.അദ്ദേഹം വളരെ പതുക്കെ തീരുമാനം എടുക്കുന്ന ഒരാള്‍ ആണ്.എന്നാല്‍ മറുവശത്ത്, ആശിഷ് നെഹ്‌റ നിരന്തരം എന്തെങ്കിലും ചെയ്യുകയും മൈതാനത്ത് സന്ദേശങ്ങൾ കൈമാറുകയും ചെയ്യുന്നത് നമുക്ക് കാണാന്‍ ആകും.ഇന്ത്യന്‍ ടീം നെഹ്രക്ക് അവസരം നല്‍കണം.” ഡാനിഷ് കനേരിയ തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിൽ പറഞ്ഞു.