വിരമിക്കല്‍ പ്രഖ്യാപനം തിരുത്തി ; ബംഗാളിനൊപ്പം രഞ്ജി ട്രോഫിയിൽ മറ്റൊരു സീസന്‍ കൂടി കളിക്കാന്‍ മനോജ് തിവാരി
മനോജ് തിവാരി തന്‍റെ കരിയറില്‍ ഒരു യു-ടേൺ എടുത്തിരിക്കുന്നു.വിരമിക്കലിന് ശേഷം തിരിച്ചെത്തുകയാണ് ബംഗാൾ താരം. കഴിഞ്ഞയാഴ്ച താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നിരുന്നാലും, ചൊവ്വാഴ്ച ബംഗാൾ ക്യാപ്റ്റൻ തന്റെ തീരുമാനം മാറ്റാൻ തീരുമാനിച്ചതായും രഞ്ജി ട്രോഫി കിരീടം നേടാൻ “ഒരു ശ്രമം കൂടി” നടത്തും എന്നും അദ്ദേഹം പറഞ്ഞു.

രണ്ട് തവണ ചാമ്പ്യന്മാരായ ബംഗാൾ കഴിഞ്ഞ മൂന്ന് സീസണുകളിൽ രണ്ട് തവണ രഞ്ജി ഫൈനലിൽ എത്തിയെങ്കിലും ട്രോഫി നേടാന്‍ ആയില്ല.കഴിഞ്ഞ സീസണിൽ സ്വന്തം തട്ടകത്തിൽ കിരീടം നേടാൻ തിവാരിയുടെ നേതൃത്വത്തിലുള്ള ബംഗാൾ ആയിരുന്നു ഫേവറിറ്റ്സ്.എന്നാൽ സൗരാഷ്ട്ര അവരെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി.തിവാരി ഈഡൻ ഗാർഡൻസിൽ ഒരു മാധ്യമ സമ്മേളനത്തിൽ ആണ് തന്‍റെ തിരിച്ചു വരവിനെ കുറിച്ച് വാര്‍ത്ത പുറത്തു വിട്ടത്.