Cricket Top News

രണ്ടാം ടി20 : ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു, കുൽദീപിന് പകരം രവി ബിഷ്‌ണോയി ടീമിൽ

August 6, 2023

author:

രണ്ടാം ടി20 : ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തിരഞ്ഞെടുത്തു, കുൽദീപിന് പകരം രവി ബിഷ്‌ണോയി ടീമിൽ

 

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20 ഇന്റർനാഷണലിൽ ഇന്ത്യയും വിൻഡീസും ഇന്ന് ഏറ്റുമുട്ടുകയാണ്. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു

ആദ്യ മത്സത്തിൽ ജയിച്ച വിൻഡീസ് രണ്ടാം മൽസരത്തിലും അത് തുടരാൻ ആകും ശ്രമിക്കുക. അതേസമയം ആദ്യ മത്സരത്തിലെ തോൽവിയുടെ ക്ഷീണം മാറ്റാൻ ആകും ഇന്ത്യ ഇന്ന് ഇറങ്ങുന്നത്. ടെസ്റ്റ് പരമ്പരയും ഏകദിന പരമ്പരയും ജയിച്ച ഇന്ത്യക്ക് ആദ്യ ടി20 തോൽവി ഒരു വലിയ തിരിച്ചടി ആയിരുന്നു. ബാറ്റിങ്ങിൽ ഇന്ത്യൻ ടീം ചില പിഴവുകൾ വരുത്തി. രണ്ടാം മത്സരത്തിൽ അതെല്ലാം നേരെയാക്കാൻ ആകും അവർ ശ്രമിക്കുക.

വെസ്റ്റ് ഇൻഡീസ് (മാറ്റമില്ലാത്ത പ്ലേയിംഗ് ഇലവൻ) – കൈൽ മേയേഴ്‌സ്, ബ്രാൻഡൻ കിംഗ്, ജോൺസൺ ചാൾസ്, നിക്കോളാസ് പൂരൻ, ഷിമ്‌റോൺ ഹെറ്റ്‌മെയർ, റോവ്‌മാൻ പവൽ, റൊമാരിയോ ഷെപ്പേർഡ്, ജേസൺ ഹോൾഡർ, അകേൽ ഹൊസൈൻ, ഒബേദ് മക്കോയ്, അൽസാരി ജോസഫ്.

ഇന്ത്യ (പ്ലേയിംഗ് ഇലവൻ) – ശുഭ്മാൻ ഗിൽ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ സഞ്ജു സാംസൺ, അക്സർ പട്ടേൽ, രവി ബിഷ്‌ണോയ് (കുൽദീപ് യാദവിന് വേണ്ടി), യുസ്‌വേന്ദ്ര ചാഹൽ, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ.

Leave a comment