Foot Ball Top News

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ടീമിന്റെ മുഖ്യ പരിശീലകനായി ക്ലിഫോർഡ് മിറാൻഡയെ എഐഎഫ്എഫ് നിയമിച്ചു

August 3, 2023

author:

ഏഷ്യൻ കപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ടീമിന്റെ മുഖ്യ പരിശീലകനായി ക്ലിഫോർഡ് മിറാൻഡയെ എഐഎഫ്എഫ് നിയമിച്ചു

 

അടുത്ത വർഷം ഖത്തറിൽ നടക്കുന്ന എഎഫ്‌സി അണ്ടർ 23 ഏഷ്യൻ കപ്പ് ഫുട്‌ബോൾ ടൂർണമെന്റിനുള്ള യോഗ്യതാ മത്സരങ്ങൾക്കുള്ള ഇന്ത്യൻ അണ്ടർ 23 ടീമിന്റെ മുഖ്യ പരിശീലകനായി മുൻ ഇന്ത്യൻ താരം ക്ലിഫോർഡ് മിറാൻഡയെ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വ്യാഴാഴ്ച നിയമിച്ചു.

വ്യാഴാഴ്ച വീഡിയോ കോൺഫറൻസിംഗിലൂടെ നടന്ന യോഗത്തിൽ ഐ എം വിജയന്റെ അധ്യക്ഷതയിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ടെക്‌നിക്കൽ കമ്മിറ്റിയാണ് ക്ലിഫോർഡ് മിറാൻഡയുടെ പേര് ശുപാർശ ചെയ്തത്.

“വിപുലമായ ആലോചനകൾക്ക് ശേഷം, കമ്മറ്റി ക്ലിഫോർഡ് മിറാൻഡയെ ഇന്ത്യൻ പുരുഷ അണ്ടർ 23 ദേശീയ ടീമിന്റെ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ശുപാർശ ചെയ്തു. നല്ലപ്പൻ മോഹൻരാജിനെ അസിസ്റ്റന്റ് കോച്ചായും രഘുവീർ ഖാൻവാൾക്കറെ ഗോൾകീപ്പിംഗ് കോച്ചായും ഗാവിൻ ഏലിയാസ് അരൗജോയെ ഫിറ്റ്നസ് കോച്ചായും കമ്മിറ്റി ശുപാർശ ചെയ്തു. ,” എഐഎഫ്എഫ്വ്യാഴാഴ്ച അതിന്റെ വെബ്‌സൈറ്റിൽ ഒരു റിപ്പോർട്ടിൽ അറിയിച്ചു.

Leave a comment