EPL 2022 European Football Foot Ball International Football Top News

ബാഴ്സ – വിസല്‍ കോബെ സൗഹൃദ മത്സരം ഇന്ന്

June 6, 2023

ബാഴ്സ – വിസല്‍ കോബെ സൗഹൃദ മത്സരം ഇന്ന്

ലാ ലിഗ ചാമ്പ്യൻമാരായ ബാഴ്‌സലോണ ഇന്ന് ടോക്കിയോയിൽ ജാപ്പനീസ് ക്ലബ്‌ ആയ വിസൽ കോബെയ്‌ക്കെതിരായ സൗഹൃദ മത്സരത്തോടെ 2022-23 കാമ്പെയ്‌ൻ ഔദ്യോഗികമായി അവസാനിപ്പിക്കും.ഞായറാഴ്ച വൈകുന്നേരം സെൽറ്റ വിഗോയ്‌ക്കെതിരായ തോല്വിയിലൂടെ ആണ് ബാഴ്സ തങ്ങളുടെ ലാലിഗ കാമ്പെയിന്‍ പൂര്‍ത്തിയാക്കിയത്.ജപ്പാനീസ് ഫുട്ബോള്‍ ഇപ്പോള്‍ മിഡ് സീസണില്‍ ആണ്.

Vissel Kobe vs Barcelona: Live stream, TV channel, kick-off time & where to  watch | Goal.com UK

കഴിഞ്ഞ സീസണില്‍ പതിമൂന്നാം സ്ഥാനത് ലീഗ് അവസാനിപ്പിച്ച കോബെ ഇപ്പോള്‍ ഒന്നാം സ്ഥാനത് ആണ്.ഈ അവസരത്തില്‍ തന്നെ ബാഴ്സയുമായി സൗഹൃദ മത്സരം കളിക്കാനുള്ള പ്രധാന കാരണം ബാഴ്സ ഇതിഹാസം ആയ ആന്ദ്രേ ഇനിയേസ്റ്റ വിസല്‍ കോബെയില്‍ നിന്ന് പോകാന്‍ ഒരുങ്ങുന്നു എന്നതാണ്.ബാഴ്സക്കെതിരെ ആയിരിക്കും അദ്ദേഹം വിസല്‍ കോബെ ജേഴ്സിയില്‍ അവസാനമായി കളിക്കാന്‍ പോകുന്നത്.ജപ്പാനീസ് ക്ലബില്‍ നിന്ന് ഒഴിയാന്‍ തീരുമാനിച്ച ഇനിയെസ്റ്റ ഇനിയും വിരമിക്കല്‍ പ്രഖ്യാപ്പിച്ചിട്ടില്ല.ഈ മത്സരം കഴിഞ്ഞാല്‍ ജൂലൈ 21 നു യുവന്‍ട്ടസിനെതിരെയുള്ള പ്രീസീസന്‍ ആണ് ബാഴ്സലോണയുടെ അടുത്ത മത്സരം.

Leave a comment