കാമ്പ് ന്യൂവിനോട് വിട പറയാന്‍ ഒരുങ്ങി ബാഴ്സലോണ !!!!
ഈ വേനൽക്കാലത്ത് സ്‌പോട്ടിഫൈ ക്യാമ്പ് നൗവില്‍ നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനാല്‍ അടുത്ത സീസണില്‍ ബാഴ്സ നഗരത്തിലെ മറ്റൊരു സ്റ്റേഡിയമായ ഒളിമ്പിക്കില്‍ ആണ് ബാഴ്സലോണ തങ്ങളുടെ ഹോം ഗെയിം കളിക്കാന്‍ പോകുന്നത്.അതിനാല്‍ അവരുടെ സീസൺ ടിക്കറ്റ് നിരക്ക് അടുത്ത സീസണിൽ 50% കുറയ്ക്കും എന്ന് ബാഴ്‌സലോണയുടെ ഇൻസ്റ്റിറ്റ്യൂഷണൽ വൈസ് പ്രസിഡന്റ് എലീന ഫോർട്ട് അറിയിച്ചു.

1957 ല്‍ ഉത്ഘാടനം കഴിഞ്ഞ സ്റ്റേഡിയത്തില്‍ നിലവിലെ സാഹചര്യത്തില്‍ 99,500 പേര്‍ക്ക് ഇരിക്കാന്‍ കഴിയും.ഇനി 105000 ആരാധകരെ ഉള്‍ക്കൊളിക്കാന്‍ പോന്ന രീതിയില്‍ കാമ്പ് ന്യൂ സ്റ്റേഡിയത്തേ മാറ്റിയെടുക്കും എന്നാണു ലപോര്‍ട്ട ബോര്‍ഡ് അവകാശപ്പെടുന്നത്.അടുത്ത സീസന്‍ മുഴവനും ബാഴ്സലോണ കളിക്കാന്‍ പോകുന്നത് ഒളിംപിക്ക് സ്റ്റേഡിയത്തില്‍ ആയിരിക്കും.2024 – 25 സീസണിന്റെ ആരംഭത്തോടെ പുതുക്കിയ സ്റ്റേഡിയത്തിലേക്ക് ബാഴ്സ തിരിച്ചെത്തുകയും ചെയ്തേക്കും.