സിറ്റിക്കെതിരെ തോല്‍വി വഴങ്ങി ചെല്‍സി
ഞായറാഴ്ച്ച, ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തില്‍ ജൂലിയൻ അൽവാരസിന്റെ ഗോളില്‍ ചെൽസിയെ തോൽപ്പിച്ച് മാഞ്ചസ്റ്റർ സിറ്റി തങ്ങളുടെ പ്രീമിയർ ലീഗ് കിരീട വിജയം ആഘോഷിച്ചു.എല്ലാ പ്രമുഖ താരങ്ങളെയും പെപ്പ് ബെഞ്ചില്‍ ഇരുത്തിയിരുന്നു.സിറ്റിയുടെ മുന്നേറ്റ നിര നയിച്ചത് ഫോഡന്‍,അല്‍വാറസ്,മാഹ്റസ് എന്നിവര്‍ ആയിരുന്നു.

മത്സരം തുടങ്ങി പന്ത്രണ്ടാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് അല്‍വാറസ് സിറ്റിക്ക് ലീഡ് നേടി കൊടുത്തു.എന്നിട്ടും സിറ്റി മികച്ച രീതിയില്‍ തന്നെ കളിച്ചു മുന്നേറി.ചെല്‍സിക്ക് സ്കോര്‍ സമനിലയാക്കാന്‍ ഒരവസരം സ്റെര്‍ലിങ്ങിലൂടെ ലഭിച്ചിരുന്നു.എന്നാല്‍ ജോണ് സ്റ്റോണ്‍സ് ഒരു മികച്ച സ്ലൈഡിങ്ങ് സേവോടെ ആ അവസരം തട്ടി തെറിപ്പിച്ചു.ഇന്നലത്തെ തോല്‍വിയോടെ ചെല്‍സിക്ക് ഈ സീസണില്‍ ഇനി എന്തായാലും പത്താം സ്ഥാനത്തേക്ക് പോലും എത്താന്‍ കഴിയില്ല.ലീഗ് കിരീടം നേടിയ സിറ്റി താരങ്ങള്‍ പിച്ചില്‍ പ്രവേശിച്ചപ്പോള്‍ ചെല്‍സി അവര്‍ക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയിരുന്നു.