മാർക്വിനോസ് 2028 വരെ പുതിയ പാരീസ് സെന്റ് ജർമ്മൻ കരാറിൽ ഒപ്പുവച്ചു
2028 സമ്മര്‍ വരെ ക്യാപ്റ്റൻ മാർക്വിനോസ് പുതിയ കരാറിൽ ഒപ്പുവെച്ചതായി പാരീസ് സെന്റ് ജെർമെയ്ൻ അറിയിച്ചു.2020 വേനൽക്കാലത്ത് ഒരു ഫ്രീ ട്രാൻസ്ഫറിൽ തിയാഗോ സിൽവ ചെല്‍സിയിലേക്ക് പോയതിനെ തുടര്‍ന്ന് ആണ് മാര്‍ക്കിന്യോസ് ടീമിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്.കൂടാതെ പാരീസിയൻസിന് വേണ്ടി പ്രതിരോധത്തില്‍ മികച്ച പ്രകടനവും അദ്ദേഹം പുറത്തെടുത്തു.

കഴിഞ്ഞ കുറച്ച് ആഴ്ച്ചകള്‍ ആയി ബ്രസീൽ ഇന്റർനാഷണല്‍ താരവും ക്ലബും തമ്മില്‍ കരാര്‍ നീട്ടല്‍ ചര്‍ച്ച നടക്കുന്നുണ്ട്.നിലവില്‍ താരം ഒപ്പിട്ട കരാര്‍ പൂര്‍ത്തിയാകുമ്പോഴേക്കും അദ്ദേഹത്തിന് 34 വയസ്സ് തികയും.അതുവഴി പാരീസില്‍ നിന്ന് റിട്ടയര്‍ ചെയ്യാന്‍ തന്നെ ആയിരിക്കും താരത്തിന്‍റെ തീരുമാനം.ഇത് പലപ്പോഴായി അദ്ദേഹം തന്നെ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുമുണ്ട്.മാര്‍ക്കിന്യോസിനെ പോലൊരു ക്യാപ്റ്റനെ ലഭിച്ചത് തങ്ങളുടെ ഭാഗ്യം ആണ് എന്ന് പിഎസ്ജി ചെയര്‍മാന്‍ ആയ നാസര്‍ എല്‍ ഖെലാഫിയും മാധ്യമങ്ങളോട് പറഞ്ഞു.