ലൂക്കാസ് മൗറ ക്ലബ് വിടുമെന്ന് ടോട്ടൻഹാം ഹോട്സ്പർ സ്ഥിരീകരിച്ചു
സീസൺ അവസാനത്തോടെ കരാർ അവസാനിക്കുമ്പോൾ ലൂക്കാസ് മൗറ ക്ലബ് വിടുമെന്ന് ടോട്ടൻഹാം ഹോട്സ്പർ സ്ഥിരീകരിച്ചു.മുൻ പാരീസ് സെന്റ് ജെർമെയ്ൻ ഫോര്‍വേഡ് 2018-ൽ ആണ് ടോട്ടന്‍ഹാമുമായി കരാറില്‍ ഒപ്പിട്ടത്.അവിടെ അഞ്ചര വർഷക്കാലം കളിച്ച താരം അനേകം മികച്ച പ്രകടങ്ങള്‍ ക്ലബിനും ആരാധകര്‍ക്കും നല്‍കിയിട്ടുണ്ട്.

2019 ലെ അയാക്സിനെതിരെ സ്പർസിന്റെ ചാമ്പ്യൻസ് ലീഗ് സെമിഫൈനലിന്റെ രണ്ടാം പാദത്തിൽ അദ്ദേഹം നേടിയ ഹാട്രിക്കിലൂടെ ആണ് ടോട്ടന്‍ഹാം ആ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ എത്തിയത്.ഡെജൻ കുലുസെവ്‌സ്‌കി, റിച്ചാർലിസൺ, ഹാരി കെയ്ൻ, സൺ ഹ്യൂങ്-മിൻ, അർനൗട്ട് ദൻജുമ എന്നിവരുടെ സാന്നിധ്യം ലൂക്കാസിനു ഗെയിം ടൈം കുറക്കുന്നു.2022-23 സീസണില്‍ 17 മത്സരങ്ങളിൽ നിന്ന് ആകെ 116 മിനിറ്റ് പ്രീമിയർ ലീഗ് ഫുട്‌ബോൾ കളിക്കാനേ അദ്ദേഹത്തിന് കഴിഞ്ഞുള്ളു.ഒരു അസിസ്റ്റോ ഗോളോ നേടാനും അദ്ദേഹത്തിന് കഴിഞ്ഞില്ല എന്നതും വളരെ വിഷമകരമായി.